ലക്ഷ്മി : അങ്ങോട്ട് ചെന്ന് കൊടുക്ക് അവൻ നിന്നെ വച്ചേക്കില്ല… ഇനി ഒന്നിനും പോകണ്ട രണ്ട് ദിവസം കഴിയട്ടെ
ശ്രുതി : കുഴപ്പമൊന്നുമില്ലെടി… അവൻ ഒന്നും ചെയ്യില്ല…
ലക്ഷ്മി : ആ ചെയ്യില്ല എന്ന പറച്ചിലിൽ അത്ര കോൺഫിടൻസ് പോരല്ലോ മോളെ
ശ്രുതി : നീ പോയെ ലക്ഷ്മി
ലക്ഷ്മി : ഞാൻ പോകാം… പക്ഷെ അവന്മാരെ വെറുതെ വിടാനാണോ നിന്റെ ഉദ്ദേശം
ശ്രുതി : ആദ്യം കണ്ടപ്പോൾ സങ്കടം വന്നു… പിന്നെ ആലോചിച്ചപ്പോൾ ഇതൊന്നും മൈൻഡ് ചെയ്യുകേ വേണ്ട എന്ന് മസ്സിലായി… അവന്മാര് എന്ത് എഴുതിയാൽ എനിക്ക് എന്താ… അവരുടെ ചിലവിലാണോ ഞാൻ കഴിയുന്നെ… നമ്മൾ പ്രതികരിക്കാതിരിക്കുമ്പോൾ തനിയെ മടുത്ത് പൊക്കോളും… എന്നുകരുതി എല്ലാം കണ്ടില്ല എന്നൊന്നും നടിക്കില്ല… സഹികെട്ടാൽ നല്ല പണി ഞാൻ കൊടുക്കും
*************
വൈകുന്നേരത്തെ ഇന്റർവെൽ
ബെഞ്ചിൽ തന്നെ ഇരിക്കുന്ന അഖിലിനെ ശ്രുതി ഒന്ന് നോക്കി
ശ്രുതി : മൈൻഡ് ഇല്ലല്ലോ… അങ്ങോട്ട് ചെന്ന് നോക്കിയാലോ… വേണ്ട റിസ്ക് എടുക്കണ്ട ആദ്യം ഒന്ന് ചിരിച്ചു നോക്കാം പ്രതികരണം എന്താണെന്നു അറിയാലോ
ശ്രുതി പതിയെ അഖിലിനെ നോക്കി ചിരിച്ചു
അഖിൽ : ( കോപ്പത്തി ഓഞ്ഞ ചിരി ചിരിക്കുന്നുണ്ട് അങ്ങോട്ട് പോയി ഒന്ന് പൊട്ടിച്ചാലോ )
അഖിൽ അവളെ നോക്കി പല്ല് കടിച്ചു
ശ്രുതി : അമ്മോ… നല്ല കലിപ്പിലാണല്ലോ
ശ്രുതി പതിയെ എഴുനേറ്റ് ബെഞ്ചിനു പുറത്തേക്ക് ഇറങ്ങി അഖിലിന് നേരെ നടക്കാൻ തുടങ്ങി
അഖിൽ : ഇവൾ എന്റെ കയ്യിൽ നിന്ന് വാങ്ങാനുള്ള പുറപ്പാടാ
അഖിൽ അവളെ നോക്കി പല്ലുകടിച്ചുകൊണ്ട് ക്ലാസ്സിന് പുറത്തേക്ക് പോകാൻ ഇറങ്ങി