ശ്രുതി : കൊടുക്കാൻ നീ ആരാ എന്റെ ആരെങ്കിലും ആണോ… എനിക്ക് വേണ്ടി ഇവിടെ ആരും തല്ല് പിടിക്കണ്ട… എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം… എന്താ നോക്കുന്നെ പോയി ഇരിക്കാൻ നോക്ക്
ഇത് കേട്ട അഖിൽ ദേഷ്യത്തോടെ ശ്രുതിയെ നോക്കി ശേഷം ഒരിക്കൽ കൂടി റോണിയേയും കൂട്ടുകാരെയും നോക്കി ശേഷം തന്റെ സീറ്റിലേക് ചെന്നിരുന്നു
ശ്രുതിയും ലക്ഷ്മിയും തങ്ങളുടെ സീറ്റിലേക്കും
ലക്ഷ്മി : നീ എന്തിനാടി അവനോട് അങ്ങനെ പറഞ്ഞെ… അവന്റെ മുഖം മാറിയത് നീ കണ്ടില്ലേ… നീ ഇങ്ങനെ പറയുമെന്ന് അവൻ കരുതി കാണില്ല
ശ്രുതി : അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ക്ലാസ്സിൽ വലിയ അടി നടന്നേനെ..
ലക്ഷ്മി : നടക്കട്ടെ അവന്മാർക്ക് നല്ലത് കിട്ടേണ്ടത് തന്നെയാ അവമ്മാർ അല്ലാതെ അത് വേറെ ആരും എഴുതില്ല
ശ്രുതി : എനിക്ക് അറിയാം
ലക്ഷ്മി : എന്നിട്ടാണോ നീ… ദോ കണ്ടോ അവൻ നല്ല ദേഷ്യത്തിലാ ഇരിക്കുന്നെ
ബെഞ്ചിൽ ഇരിക്കുന്ന അഖിലിനെ നോക്കി ലക്ഷ്മി പറഞ്ഞു
ശ്രുതി : എന്റെ ലക്ഷ്മി ഞാൻ ഇപ്പോൾ തടഞ്ഞില്ലായിരുന്നെങ്കിൽ അവൻ ഈ കോളേജിന് പുറത്ത് പോയെനെ.. എന്തെങ്കിലും ഒരു വഴി ഉണ്ടായിരുന്നെങ്കിൽ മിസ്സ് ഇന്ന് അവന് ടിസി വാങ്ങി കൊടുത്തേനെ.. പരാതിയും മറ്റും ഒന്നും ഇല്ലാത്തത് കൊണ്ടാ അവൻ രക്ഷപ്പെട്ടെ…ഇപ്പോഴെങ്ങാനും അഖില് അവന്മാരെ തല്ലിയിരുന്നെങ്കിൽ അത് കാരണം അവനെ മിസ്സ് പുറത്താക്കിയേനെ… അല്പം ദേഷ്യത്തോടെ പറഞ്ഞില്ലെങ്കിൽ അവൻ നിർത്തില്ല അതാ അങ്ങനെ അല്പം ഹാർടായി പറഞ്ഞെ… ഇന്റർവെൽ ആകുമ്പോൾ ഞാൻ പോയി സംസാരിച്ചോളാം എന്താ പോരെ