അരുൺ : അഖിലെ നീ ഇവിടെ വലിയ ഹീറോ ഒന്നും ചമയണ്ട.. നീ ഇവളെയും കൊണ്ട് എങ്ങോട്ടാ പോയത് എന്നൊക്കെ ഇവിടെ എല്ലാവരും അറിഞ്ഞു.. ഒന്നുമില്ലെങ്കിൽ മിസ്സ് ഇവളെ ലീഡർ സ്ഥാനത്ത് നിന്ന് മാറ്റുവോ.. ഉള്ള കാര്യം ആരോ എഴുതി വച്ചു അതിന് ഞങ്ങളുടെ മെക്കിട്ട് എങ്ങാനും കേറിയാൽ ഉണ്ടല്ലോ
രോഹിത്ത് : ( റോണി… വെറുതെ എനിക്ക് കൂടി ഇടി വാങ്ങിതരല്ലേ അവനോട് നിർത്താൻ പറ… നീയൊക്കെയാണോ ഇത് എഴുതിയെ )
റോണി : ( അതെ ഞാൻ പറഞ്ഞു അജ്മൽ എഴുതി… അവൻ എന്ത് ചെയ്യും എന്ന് കാണട്ടെ… ആരെയെങ്കിലും അവൻ തൊട്ടാൽ അതായിരിക്കും ഇവിടുത്തെ അവന്റെ അവസാന ദിവസം ഇതുകൂടി ആയാൽ മിസ്സ് ടിസി മേടിച്ച് അവന്റെ കയ്യിൽ കൊടുക്കും)
രോഹിത്ത് : (കോപ്പ് അപ്പോൾ തല്ല് വാങ്ങാൻ വേണ്ടി തന്നെയാ അല്ലെ നീയൊക്കെ എഴുതിയെ…)
റോണി : ( ഞാൻ എന്തായാലും വാങ്ങില്ല അജ്മൽ വാങ്ങിക്കോളും ) അജ്മലെ മറ്റേത് പറഞ്ഞോ
അജ്മൽ : അളിയാ വേണോ
റോണി : പേടിക്കാതെ ചെയ്യ് മൈരേ ഞാൻ ഇല്ലേ…
ഇത് കേട്ട അജ്മൽ ബെഞ്ചിൽ നിന്നും എഴുനേറ്റു
അജ്മൽ : അതെ ഞങ്ങള് ചെയ്തത് നീ കണ്ടോ… അത് അവള് തന്നെ എഴുതിയതായിരിക്കും… അച്ഛന്റെ കപ്പലണ്ടി ബിസ്സിനെസ്സ് ഒക്കെ മോശമായിരിക്കും അതുകൊണ്ട് പുതിയ ബിസ്സിനെസ്സിന്റെ പ്രൊമോഷൻ… നീ അവളോട് തന്നെ ചോദിച്ച് നോക്ക് ആരാ എഴുതിയത് എന്ന്
” പന്ന… 😡 ”
അഖിൽ വേഗം തന്നെ അവനടുത്തേക്ക് പാഞ്ഞു
“മതി”
ശ്രുതിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അഖിൽ ഒരു നിമിഷം അവിടെ നിന്നു
ശ്രുതി : എങ്ങോട്ടാ… ങ്ങേ
അഖിൽ : ഇവമ്മാർക്ക് കൊടുക്കേണ്ടത് കൊടുക്കാൻ… നീ പോയി ഇരിക്കാൻ നോക്ക്…