ശ്രുതി തമാശപോലെ പറഞ്ഞതാണെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞത് അഖിൽ ശ്രദ്ധിച്ചു
അഖിൽ : ഏതാ ആ കോപ്പൻ അവനെയൊക്കെ
ശ്രുതി : നിന്നെ പോലെ ഒരുത്തൻ തന്നെയാ.. നീ എന്നെ ആദ്യം എന്തൊക്കെ പറഞ്ഞിരിക്കുന്നു
അഖിൽ : കോപ്പാണ്… ദേ അവനുമായി എന്നെ കമ്പയർ ചെയ്താൽ ഉണ്ടല്ലോ ഞാൻ ആയിരുന്നെങ്കിൽ അവനെപോലെ പറയില്ല
ശ്രുതി : ശെരിക്കും പറയില്ലേ
അഖിൽ : ഇല്ല..ഒരിക്കലും പറയില്ല
ഇത് കേട്ട ശ്രുതി പതിയെ എഴുനേറ്റ് അവന്റെ അടുത്തേക്ക് വന്നു
ശ്രുതി : മാറ് ഇനി ഞാൻ വറുത്തോളം
*********************
അന്നേ ദിവസം രാത്രി അഖിൽ തന്റെ വീട്ടിൽ
പെട്ടെന്നാണ് അഖിലിന്റെ വാട്സാപ്പിൽ ശ്രുയുടെ ഒരു മെസ്സേജ് വന്നത് അവൻ അത് നോക്കി അതൊരു ഫോട്ടോ ആയിരുന്നു പഴയ ഒരു ക്ലാസ്സ് ഫോട്ടോ ഫോട്ടോയുടെ നടുക്കായി അവന്റെ അമ്മ ഇരിപ്പുണ്ടായിരുന്നു അഖിൽ വേഗം ഫോട്ടോ സൂം ചെയ്ത് അവന്റെ അമ്മയെ നോക്കി അവന്റെ കണ്ണുകൾ പതിയെ നിറഞ്ഞു പെട്ടെന്നാണ് അമ്മയുടെ അടുത്ത് കാലിൽ സ്റ്റീൽ കൊണ്ടുള്ള എന്തോ ഘടിപ്പിച്ച ആ പെൺകുട്ടി ഇരിക്കുന്നത് അവൻ കണ്ടത് അവൻ അവളുടെ മുഖം സൂം ചെയ്തു
അഖിൽ : ഇത് അവളല്ലേ…
അഖിൽ ഫോട്ടോ നോക്കി പതിയെ ചിരിച്ചു
അപ്പോഴാണ് ശ്രുതിയുടെ മെസ്സേജ് വന്നത്
“അമ്മയെ കണ്ടോ”
അഖിൽ : കണ്ടു.. താങ്ക്സ്
“വേറെ എന്തെങ്കിലും കണ്ടോ”
അഖിൽ : അമ്മയുടെ അടുത്ത് ഒരു ചുണ്ടെലി ഇരിക്കുന്നത് കണ്ടു
ശ്രുതി : പോടാ…
ഇത്രയും പറഞ്ഞു അവൾ ചാറ്റ് നിർത്തി അഖിൽ പതിയെ ചിരിച്ചുകൊണ്ട് ബെഡിൽ കിടന്നു
അഖിൽ : ഞാൻ ഇപ്പോൾ ചുമ്മാ ചിരിക്കുവാണല്ലോ സത്യത്തിൽ എനിക്ക് എന്താ പറ്റിയെ.. 3 ദിവസമായി സിഗരറ്റ് തൊട്ടിട്ട് അതിന്റെ കാര്യം തന്നെ ഞാൻ വിട്ടുപോയി