അഖിൽ : എളുപ്പമാ അല്ലെ
ശ്രുതി : പിന്നേ നല്ല എളുപ്പമാ മോൻ ഇളക്കിക്കോ
ഇത്രയും പറഞ്ഞു ശ്രുതി കസേരയിൽ ചെന്നിരുന്നു
അഖിൽ : എടി എനിക്കിട്ട് പണിഞ്ഞു അല്ലെ
ശ്രുതി : ഇളക്കിക്കോ ഇളക്കിക്കോ ആഗ്രഹമൊക്കെ തീരട്ടെ
അഖിൽ പതിയെ ചിരിച്ചുകൊണ്ട് കപ്പണ്ടി വറുത്തു
ശ്രുതി : അഖിലെ ലക്ഷ്മി പറയുവാ നമ്മൾ തമ്മിൽ പ്രേമമാണെന്ന്
അഖിൽ : പ്രേമമോ അവൾക്കിത് എന്തിന്റെ കേടാ
ശ്രുതി : അതാ ഞാനും അവളോട് ചോദിച്ചെ ക്ലാസ്സില് വേറേം കുറേ എണ്ണം ഉണ്ട് ഓരോന്ന് അടിച്ചിറക്കുവാ
അഖിൽ :എല്ലാത്തിനും നല്ലത് കിട്ടാത്തതിന്റെയാ
ശ്രുതി : എനിക്ക് പ്രേമം എന്ന് കേൾക്കുന്നതേ ഇഷ്ടമല്ലാ എന്ന് അവർക്ക് ഒന്നും അറിയില്ലല്ലോ
അഖിൽ : ഇഷ്ടമല്ലേ… അതെന്താ
ശ്രുതി : അതൊരു കഥയാ
അഖിൽ : പറയ് എന്താണെന്ന് കേൾക്കട്ടെ
ശ്രുതി : 9ൽ വച്ചാ ക്ലാസ്സിൽ ഒരു പയ്യൻ ഉണ്ടായിരുന്നു കാണാൻ നല്ല ഭംഗിയാ നന്നായിട്ട് പഠിക്കുകയും ചെയ്യും..എന്നോട് ഇടക്ക് സംസാരിക്കുകയൊക്കെ ചെയ്യും ഒരു തവണ ഡ്രോയിങ് മത്സരത്തിന് അവന്റെ സ്കെച്ച് എനിക്ക് കടം തന്നു.. ഇതൊക്കെ ആയപ്പോൾ എനിക്ക് അവനോട് ചെറിയ ഇഷ്ടം തോന്നി തുടങ്ങി…
അഖിലിന്റെ മുഖം പതിയെ മാറി
അഖിൽ : എന്നിട്ട്
ശ്രുതി : എന്നിട്ട് എന്താ… ഞാൻ അറിയാതെ ഒരു കുട്ടിയോട് അവനെ ഇഷ്ടമാണെന്ന് പറഞ്ഞുപോയി അവള് എല്ലാരോടും പറഞ്ഞു നടന്നു പിറ്റേന്ന് ഉച്ചക്ക് ഇത് അറിഞ്ഞു എല്ലാവരുടെയും മുന്നിൽ വച്ച് അവൻ എന്നോട് ദേഷ്യപ്പെട്ടു കാല് വയ്യാത്തതല്ലേ എന്ന് കരുതി സഹായിച്ചപ്പോൾ മനുഷ്യനെ നാണം കെടുത്തുന്നോ.. നിന്നെ എനിക്ക് ഇഷ്ടമാണെന്നാ എല്ലാരും പറയുന്നെ… വയ്യെങ്കിൽ മിണ്ടാതെ ഇരുന്നൂകൂടെ… ഇങ്ങനെയൊക്കെ പറഞ്ഞു ശരിക്കും നാണം കെട്ടുപോയി അതിന് ശേഷം ആരോടെങ്കിലും സഹായം ചോദിക്കാൻ ഒരു അറപ്പാ..ആരെങ്കിലും സഹായിച്ചാൽലും അങ്ങനെ തന്നെയാ.. നിന്റെയും ലക്ഷ്മിയുടെയും കാര്യം അല്ല കേട്ടോ… തെറ്റ് എന്റെ ഭാഗത്താ പഠിക്കാൻ പോയാൽ പഠിച്ചിട്ട് വരണം അല്ലാതെ…. അന്ന് തന്നെ പ്രമമൊക്കെ ഞാൻ പൂട്ടികെട്ടി എനിക്ക് ഇപ്പോൾ കേൾക്കുന്നതേ ഇഷ്ടമല്ല