💞ആയിരം കണ്ണുമായി 8 [Fang leng]

Posted by

ശ്രുതി : അച്ചോടാ…ഞാൻ തിങ്കളാഴ് അങ്ങോട്ട് വന്നു മിണ്ടാൻ ഇരിക്കുവായിരുന്നു അപ്പോഴാ നീ വന്നു തോറ്റു തന്നെ

അഖിൽ : സത്യമാണോ

ശ്രുതി : പിന്നെ അല്ലാതെ

അഖിലും ശ്രുതിയും പിന്നെയും വാ തോരാതെ കുറേ നേരം സംസാരിച്ചു

അഖിൽ : നിനക്ക് വട്ടാണ് ശ്രുതി…

ശ്രുതി : വട്ട് നിനക്ക്

അഖിൽ : ശെരിയാ നിന്റെ കൂടെ നടന്ന് എനിക്കും വട്ടായെന്നാ തോന്നുന്നെ

രണ്ട് പേരും പരസ്പരം നോക്കി ചിരിക്കാൻ തുടങ്ങി

അഖിൽ : നിന്റെ ഈ വളവളാ ഉള്ള സംസാരം ഞാൻ നല്ല മിസ്സ്‌ ചെയ്തു കേട്ടോ

ശ്രുതി : നിന്റെ സംസാരം ഞാനും മിസ്സ്‌ ചെയ്തു പിന്നെ വാശി കേറിയാൽ ഞാൻ അങ്ങനെയാ പെട്ടെന്ന് ഒന്നും തോറ്റു തരില്ല… പിന്നെ അഖിലെ ആനി ടീച്ചറിനെ പറ്റി എനിക്ക് അറിയാവുന്ന എല്ലാവരോടും ഞാൻ ചോദിച്ചു അവർക്കാർക്കും ഒരു വിവരവും ഇല്ല

അഖിൽ : അത് വിട്ടേക്ക്… ഇനി കിട്ടാൻ ഒന്നും പോകുന്നില്ല

ശ്രുതി : അങ്ങനെ വിടത്തൊന്നുമില്ല ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല

സമയം കടന്നു പോയി

അഖിൽ : കപ്പലണ്ടി കഴിഞ്ഞോ

ശ്രുതി : കഴിഞ്ഞു വേറെ വറുക്കാണം ടാ നീ എന്നും വാ ഞാൻ അന്ന് പറഞ്ഞത് പോലെ നല്ല രാശിയാ

അഖിൽ : നീ ഒന്ന് പോയെ… അല്ല ഈ കപ്പലണ്ടി എങ്ങനെയാ വറുക്കുന്നെ

ശ്രുതി : പഠിക്കണോ

അഖിൽ : പഠിപ്പിക്കോ

ശ്രുതി :പിന്നെ എന്താ വാ… ദാ ഇങ്ങനെ പച്ച കപ്പലണ്ടി ചട്ടിയിലോട്ട് ഇടണം എന്നിട്ട് ഇങ്ങനെ ചട്ടുകം കൊണ്ട് ഇളക്കണം ദാ ഇളക്കിക്കെ

ശ്രുതി ചട്ടുകം അഖിലിന്റെ കയ്യിൽ കൊടുത്തു

ശ്രുതി : അങ്ങനെ തന്നെ ഇളക്കിക്കോ

Leave a Reply

Your email address will not be published. Required fields are marked *