ദൂരെ നിന്ന് നടന്ന് വരുന്ന അഖിലിനെ കണ്ട് ശ്രുതി മനസ്സിൽ പറഞ്ഞു
അഖിൽ പതിയെ കടയുടെ അടുത്തേക്ക് എത്തി
അഖിൽ : ഒരു പൊതി കപ്പലണ്ടി എത്രയാ
ശ്രുതി ഒന്നും മിണ്ടിയില്ല
അഖിൽ : എന്താ ഇത് വിൽക്കാൻ അല്ലെ.. എത്രയാ പറ 😏
ശ്രുതി വേഗം ഒരു പൊതിയെടുത്ത് അവന്റെ കയ്യിൽ കൊടുത്ത ശേഷം പോകാൻ ആംഗ്യം കാണിച്ചു
അഖിൽ : ഊമയാണോ
ശ്രുതി അഖിലിനെ നോക്കി കണ്ണുരുട്ടി അവൻ പതിയെ അവിടെ ഇട്ടിരുന്ന സ്റ്റൂളിൽ ഇരുന്നു
അഖിൽ : അതെ അധികം ഓവർ ആവല്ലേ കേട്ടോ..സോറി തേങ്ങ നിനക്ക് എന്താടി..
ഇത് കേട്ട ശ്രുതി ശക്തിയിൽ ചട്ടിയിൽ ചട്ടുകം കൊണ്ട് അടിക്കാൻ തുടങ്ങി
അഖിൽ : എടി… നിന്നെ ഉണ്ടല്ലോ.. ദേ ആ ചട്ടുകം പിടിച്ചുവാങ്ങി ഞാൻ ദൂരെ എറിയും..
ഇത് കേട്ട ശ്രുതി ദേഷ്യത്തോടെ അഖിലിന് നേരെ ചട്ടുകം ചൂണ്ടി
അഖിൽ : മാറ്റി പിടിക്ക്… മാറ്റി പിടിക്ക്…കോപ്പ് പൊള്ളുമെടി ”
ശ്രുതി ചട്ടുകം മാറ്റിയ ശേഷം വീണ്ടും കപ്പലണ്ടി വറുക്കാൻ തുടങ്ങി
അഖിൽ : ടി… എടി…😤 ശരി സോറി
ഇത് കേട്ട ശ്രുതി ചട്ടുകം കൊണ്ട് അത് പറ്റില്ല എന്ന് ആംഗ്യം കാണിച്ചു
അഖിൽ : ശരി… സോറി ശ്രുതി എന്നോട് മിണ്ട് എന്താ പോരെ…
ശ്രുതി : മതി… ഇത്രയും മതി.. ഇനി മേലാൽ ഞാൻ പറഞ്ഞോ മിണ്ടാൻ…. ഞാൻ പറഞ്ഞോ മിണ്ടാൻ ഇത് പറഞ്ഞു പോകരുത് ഇപ്പോൾ നീ പറഞ്ഞു മിണ്ടാൻ കേട്ടോ…
അഖിൽ : എനിക്ക് പിളേളര് കളിച്ചു കളയാൻ സമയമില്ല അതാ തോറ്റു തന്നത്
ശ്രുതി : തോറ്റോ അത് മതി… പറയ് എന്തൊക്കെ ഉണ്ട് വിശേഷം ഒരാഴ്ച്ചത്തെ കാര്യം കാണുമല്ലോ
അഖിൽ : എന്ത് കാര്യം ഒന്നുമില്ല… മര്യാദക്ക് സംസാരിക്കാൻ പോലും ആരും ഇല്ലായിരുന്നു