💞ആയിരം കണ്ണുമായി 8 [Fang leng]

Posted by

അഖിൽ : നീ നന്നായിട്ട് ഒന്ന് പറഞ്ഞാൽ മതി

ലക്ഷ്മി : എന്റെ അഖിലെ അവള് കേൾക്കില്ല… നീ സോറി പറയ് അടുത്ത നിമിഷം അവള് മിണ്ടും

അഖിൽ : അതെനിക്ക് നാണക്കേടാ… ഞാൻ അവളോട് മിണ്ടാൻ നടക്കുവാണെന്ന് ആവള് കരുതും

ലക്ഷ്മി : അതല്ലേ സത്യം

അഖിൽ : നിനക്ക് എന്താ പറഞ്ഞാൽ മനസ്സിലാകാത്തത്..

ലക്ഷ്മി : ഇത്രയും കഷ്ടപ്പെട്ട് എന്തിനാ അവളോട് മിണ്ടുന്നെ.. മിണ്ടണ്ടാ എന്ന് വെക്ക്

അഖിൽ : അത് പറ്റാത്തത് കൊണ്ടല്ലേ.. നിന്നോട് ഞാൻ സംസാരിക്കുന്നെ

ലക്ഷ്മി : അതെന്താ പറ്റാത്തെ ഞാൻ വരെ ഒരു മാസം മിണ്ടാതെ ഇരുന്നിട്ടുണ്ട് എന്നേക്കാൾ പരിചയമൊന്നും ഇല്ലല്ലോ നിനക്ക് അവളെ

അഖിൽ : നീ പറയണ്ട പോരെ…

ഇത്രയും പറഞ്ഞു അഖിൽ അവളുടെ അടുത്ത് നിന്നും പോയി

ലക്ഷ്മി പതിയെ ക്ലാസ്സിൽ ശ്രുതിയുടെ അടുത്തേക്ക് എത്തി

ലക്ഷ്മി : എന്റെ ശ്രുതി ആ അഖില് എന്നെ വഴി നടത്തുന്നില്ല കേട്ടോ

ശ്രുതി : എന്താ അവൻ വല്ലതും പറഞ്ഞോ

ലക്ഷ്മി : അവന്റെ അവസ്ഥ ഞാൻ ഇപ്പോൾ വേണമെങ്കിൽ രണ്ട് വരിയലൂടെ പാടിതരാം 🎶നമ്പിയാറെപോൽ ഇരുന്തെനെ എം ജി ആറെ പോൽ മാറ്റിട്ടാ 🎶🎶

ശ്രുതി : എന്ന് വച്ചാൽ എനിക്ക് പിടികിട്ടിയില്ല

ലക്ഷ്മി : വലിയ വില്ലനായിട്ട് നടന്നവനയാ നീ ഇപ്പോൾ കൊച്ചുകുട്ടികളെപോലെ കെഞ്ചുന്ന പരുവത്തിൽ ആക്കിയതെന്നു

ശ്രുതി : കെഞ്ചലോ.. എന്താടി പറയുന്നെ

ലക്ഷ്മി : ഒന്നുമില്ല… ഈ മൗന വൃതം അധിക നാള് പോവില്ല അത് മാത്രം മനസ്സിലാക്കിയാൽ മതി

*********

ശനിയാഴ്ച ശ്രുതി ബീച്ചിൽ

ശ്രുതി : അത് 20 രൂപ… ഇതാ ബാക്കി 30 ത്… ദൈവമേ ഇവൻ എന്താ ഇവിടെ

Leave a Reply

Your email address will not be published. Required fields are marked *