ഇത് കേട്ട ശ്രുതി ദേഷ്യത്തോടെ അഖിലിനെ നോക്കി
അഖിൽ : എന്താ നോക്കുന്നെ…
ശ്രുതി : വേണ്ടെങ്കിൽ കഴിക്കണ്ട എന്ന് പറ ലക്ഷ്മി
അഖിൽ : ഓസിനല്ല പൈസ തന്നാ വാങ്ങുന്നെ എന്ന് പറ ലക്ഷ്മി
ശ്രുതി : വലിച്ചും കുടിച്ചും നടക്കുന്നവർക്ക് രുചി അറിയാൻ പറ്റില്ല എന്ന് പറഞ്ഞു കൊടുക്ക് ലക്ഷ്മി
അഖിൽ : ടി നീ.. 😡…
ലക്ഷ്മി : കഴിച്ചു കഴിഞ്ഞെങ്കിൽ പോകാൻ പറ ലക്ഷ്മി ഉപ്പ് എന്ന് പറഞ്ഞിട്ട് പാത്രം കാലിയല്ലേ….
അഖിൽ : എന്തെങ്കിലും ഉണ്ടെങ്കിൽ മുഖത്ത് നോക്കി സംസാരിക്കെടി
ശ്രുതി : ലക്ഷ്മി…
ലക്ഷ്മി : മതിയാക്കിക്കേ എന്നോട് ഇനി ആരും ഒന്നും പറയണ്ട… നിങ്ങൾക്ക് പറയാനുള്ളത് കേൾക്കലല്ല എന്റെ പണി
ഇത് കേട്ട അഖിൽ അവിടെ നിന്നും ഇറങ്ങി പോയി
ലക്ഷ്മി : അല്പം കൂടുതലാ കേട്ടോ അവന് നിന്നോട് മിണ്ടണം എന്നുണ്ട്
ശ്രുതി : അങ്ങനെയാണെങ്കിൽ അവൻ സോറി പറയട്ടെ
ലക്ഷ്മി : ശെരിക്കും അവനെ വട്ട് കളിപ്പിക്കുന്നത് ആസ്വതിക്കുന്നുണ്ട് അല്ലേ..
ശ്രുതി : ചുമ്മാ ഒരു രസം ഞാൻ രണ്ട് ആഴ്ച നോക്കും അവൻ സോറി പറയുമോ എന്ന് അറിയാലോ
ലക്ഷ്മി : എടി നിനക്ക് അവനോട് പ്രേമം എങ്ങാനും ആണോ
ശ്രുതി : ദേ ലക്ഷ്മി ഇല്ലാത്തത് പറഞ്ഞാൽ ഉണ്ടല്ലോ
ലക്ഷ്മി : ഇല്ലാത്തത് അവനെ പറ്റിപറയുമ്പോൾ നീ നന്നായി ബ്ലഷ് ചെയ്യുന്നുണ്ട് അത് തന്നെ പ്രേമത്തിന്റെ അടയാളമാ
ശ്രുതി : നീ പോയേ.. ബ്ലഷ് പോലും…
*****
രണ്ട് ദിവസങ്ങൾക്ക് ശേഷം
അഖിൽ : ലക്ഷ്മി നീ അവളോട് ഒന്ന് സംസാരിക്ക്
ലക്ഷ്മി : എന്ത് സംസാരിക്കാൻ
അഖിൽ : എന്നോട് സംസാരിക്കാൻ
ലക്ഷ്മി : അതിന് ഞാൻ പറഞ്ഞാൽ അവള് കേൾക്കണ്ടേ