💞ആയിരം കണ്ണുമായി 8 [Fang leng]

Posted by

അഖിൽ : കാത്തിരുന്നാൽ മതി…😡 നീ സംസാരിക്കണ്ട

ഇത്രയും പറഞ്ഞു അഖിൽ തന്റെ സീറ്റിലേക്ക് പോയി

അപ്പോഴേക്കും ശ്രുതി പതിയെ ചിരിക്കാൻ തുടങ്ങി

ലക്ഷ്മി : ഇത്തിരി ഓവറാ കേട്ടോ

ശ്രുതി : അവനും ഭയങ്കര ഓവറായിരുന്നു.. എന്നോട് മിണ്ടാൻ പറയട്ടെ എന്നിട്ട് മിണ്ടാം

ഉച്ചക്ക് ലഞ്ച് ടൈം

ശ്രുതി : ലക്ഷ്മി ഈ പാത്രം അവന് കൊണ്ട് കൊടുക്ക്

ലക്ഷ്മി : നീ കൊടുക്ക്

ശ്രുതി : ഞാൻ അവനോട് മിണ്ടില്ല എന്ന് അറിയില്ലേ.. നീ കൊടുത്താൽ മതി

ലക്ഷ്മി പാത്രവുമായി അഖിലിന്റെ അടിത്തേക്ക് എത്തി

“ഇതാ ശ്രുതി തന്നതാ ”

അഖിൽ : അവൾക്ക് എന്താ വട്ട് വല്ലതും ഉണ്ടോ…ഇന്നലെ പറഞ്ഞപ്പോൾ ഞാൻ കരുതി തമാശയായിരിക്കുമെന്ന്

ലക്ഷ്മി : ശരിയാ അവൾക്ക്‌ ചെറിയ വട്ടുണ്ട് പ്രത്യേകിച്ച് ഈ വക കാര്യങ്ങളിൽ.. വാശി എന്ന് വച്ചാൽ ഭയകര വാശിയാ എന്നോട് ഒരു മാസം മുഴുവൻ മിണ്ടാതെ ഇരുന്നിട്ടുണ്ട്

“നീ എന്താ കഥ പറയുവാണോ വരാൻ നോക്ക് ”

പുറത്തിറങ്ങിയ ശേഷം ശ്രുതി വിളിച്ചു പറഞ്ഞു

അഖിൽ പതിയെ ഫുഡ്‌ കയ്യിൽ വാങ്ങി

ലക്ഷ്മി : ആ സോറി അങ്ങ് പറഞ്ഞേക്ക്

അഖിൽ : അങ്ങനെ പറയുന്നില്ല… അവളുടെ വാശി ഞാനും ഒന്ന് കാണട്ടെ

ഇത്രയും പറഞ്ഞു അഖിലും ലക്ഷ്മിയോടൊപ്പം പുറത്തേക്ക് നടന്നു

ലക്ഷ്മി : നീ എങ്ങോട്ടാ

അഖിൽ : നിങ്ങൾ ക്യാൻറ്റീനിലോട്ടല്ലേ ഞാനും അങ്ങോട്ടാ

അവർ പതിയെ ശ്രുതിയുടെ അടുത്തേക്ക് എത്തി

കുറച്ച് സമയത്തിന് ശേഷം മൂന്നു പേരും ക്യാൻറ്റീനിൽ ഭക്ഷണം കഴിക്കുന്ന തിരക്കിൽ

അഖിൽ : ഹോ… ഇതെന്തൊരു ഉപ്പാ

ലക്ഷ്മി : ഉപ്പോ

അഖിൽ : ഈ കറിയിലൊക്കെ ഭയങ്കര ഉപ്പാ വായിൽ വക്കാൻ പറ്റുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *