💞ആയിരം കണ്ണുമായി 8 [Fang leng]

Posted by

“ടി… അന്ന് പറഞ്ഞ കാര്യം എന്തായി കൂട്ടുകാരോട് ചോദിച്ചോ ”

അഖിൽ : ഓൺലൈനിൽ ഉണ്ടല്ലോ എന്നിട്ടെന്താ ഇവൾ നോക്കാത്തെ… ഉം.. കണ്ടു..

അല്പനേരത്തിനു ശേഷം

അഖിൽ : ഇവൾ എന്താ റിപ്ലൈ തരാത്തെ… മിണ്ടില്ല എന്ന് അവള് കാര്യമായി പറഞ്ഞതാണോ…

********

പിറ്റേന്ന് ക്ലാസ്സിലേക്ക് എത്തിയ അഖിൽ നേരെ ചെന്നത് ശ്രുതിയുടെ അടുത്തേക്ക് ആയിരുന്നു

അഖിൽ : ഇന്നലെ ഞാൻ മെസ്സേജ് ഇട്ടത് കണ്ടായിരുന്നോ

അഖിൽ ശ്രുതിയെ നോക്കി ചോദിച്ചു എന്നാൽ ശ്രുതി ഒന്നും മിണ്ടിയില്ല

അഖിൽ : എടി നീ കൂട്ടുകാരെ വിളിച്ചായിരുന്നോ…ശ്രുതി… ദേ കളിക്കല്ലേ

ഇത് കേട്ട ശ്രുതി അടുത്തിരുന്ന ലക്ഷ്മിയുടെ ചെവിൽ എന്തോ പറഞ്ഞു

ലക്ഷ്മി : മെസ്സേജ് കണ്ടു… നമ്പർ ഉണ്ടായിരുന്ന കുറച്ച് പേരെ വിളിച്ചു അവർക്ക് അറിയില്ല ഇനിയും കുറച്ച് പേരെ കൂടി വിളിക്കാൻ ഉണ്ട്..

അഖിൽ : അത് ഇവൾക്ക് ഇന്നലെ പറഞ്ഞാൽ എന്തായിരുന്നു..

ശ്രുതി വീണ്ടും ലക്ഷ്മിയുടെ ചെവിയിൽ എന്തോ പറഞ്ഞു

അഖിൽ : ഇവൾ എന്താ പറഞ്ഞെ

ലക്ഷ്മി : ബഹളം ഉണ്ടാക്കാതെ സീറ്റിൽ പോകാൻ

ഇത് കേട്ട അഖിൽ ശ്രുതിയെ തുറിച്ചു നോക്കി

അഖിൽ : നിനക്ക് എന്തിന്റെ കേടാടി…

ശ്രുതി വീണ്ടും ലക്ഷ്മിയോട് എന്തോ പറഞ്ഞു

അഖിൽ : ദേ എന്തെങ്കിലും ഉണ്ടെങ്കിൽ നേരിട്ട് പറയെടി… ഇവൾ ഇപ്പോൾ എന്താ പറഞ്ഞെ ങ്ങേ…

ലക്ഷ്മി : സോറി പറഞ്ഞാൽ സംസാരിക്കാം എന്ന്…

പെട്ടെന്ന് തന്നെ ശ്രുതി ലക്ഷ്മിയോട് വേറെ എന്തോ കൂടി പറഞ്ഞു

ലക്ഷ്മി : ഓഹ് ശെരി… അതെ വെറും സോറി പറ്റില്ല… സോറി ശ്രുതി എന്നോട് സംസാരിക്ക് എന്ന് പറയണം

Leave a Reply

Your email address will not be published. Required fields are marked *