രോഹിത്തിന്റെ തോളിൽ കൈ ഇട്ട ശേഷം അഖിൽ ചോദിച്ചു
രോഹിത്ത് : ഞാൻ ഒന്നും ചെയ്തിട്ടില്ല…
അഖിൽ : എന്നാൽ നീ പൊക്കൊ…
ഇത് കേട്ട രോഹിത്ത് വേഗം മുന്നോട്ടേക് നടന്നു
അഖിൽ : നിന്നോടൊക്കെ ആരാടാ പോകാൻ പറഞ്ഞെ… അവൻ പൊക്കോട്ടെ നമുക്ക് അല്പം സംസാരിച്ചിട്ട് പോകാം
രോഹിത്തിനോടൊപ്പം പോകാൻ ഒരുങ്ങിയ ബാക്കിയുള്ളവരോടായി അഖിൽ പറഞ്ഞു
റോണി : അഖിലേ വെതെ റോഡിൽ കിടന്ന് ഗുണ്ടായിസം കാണിക്കരുത്
അഖിൽ : ഗുണ്ടായിസമോ… ഇത് ഗുണ്ടായിസമാണെങ്കിൽ യഥാർത്ഥ ഗുണ്ടായിസത്തെ നീ എന്ത് പറയും…
അരുൺ : എന്തെങ്കിലും ഉണ്ടെങ്കിൽ പറയാൻ നോക്ക് ഞങ്ങൾക്ക് പോകണം
അഖിൽ : നിങ്ങളിൽ ആരാ ബോർഡിൽ അങ്ങനെ എഴുതിയെ
റോണി : ഞങ്ങൾ അല്ല എന്ന് പറഞ്ഞില്ലേ
അഖിൽ : മൈരുകളെ നീയൊക്കെ എന്റെ കയ്യിൽ നിന്നും വാങ്ങിയിട്ടേ അടങ്ങു അല്ലേ..ടാ റോണി ഇത് നിന്റെ പണിയാണെന്ന് എനിക്ക് നന്നായി അറിയാം… ഇമ്മാതിരി ഐഡിയയൊക്കെ നിന്റെ തലയിലേ വരു…
ഇത്രയും പറഞ്ഞ ശേഷം അഖിൽ പതിയെ റോണിയുടെ അടുത്ത് നിന്ന അജ്മലിനെ കുത്തിന് പിടിച്ചു തന്റെ അടിത്തേക്ക് അടുപ്പിച്ചു
അഖിൽ : എഴുതിയത് നീയാണെന്ന് മനസ്സിലാക്കാൻ അധികം ബുദ്ധിയൊന്നും വേണ്ട മൈരേ… ഇവന്റെ ചാവേറ് നീയല്ലേ
റോണിയെ ഒന്നകൂടി നോക്കിയ ശേഷം അഖിൽ അജ്മലിനോടായി പറഞ്ഞു
അഖിൽ : ഞാൻ നിന്നെയൊക്കെ തല്ലി കോളേജിന് പുറത്തേക്ക് പോണം അല്ലെ… വല്ലാത്ത ബുദ്ധിയായി പോയി റോണി… എന്തായാലും അങ്ങനെ പുറത്തേക്ക് പോകാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല ഇനിയിപ്പോൾ ഞാൻ പുറത്തേക്ക് പോകുന്നുണ്ടെങ്കിൽ നിന്റെയൊക്കെ കയ്യും കാലും തല്ലിയൊടിച്ചിട്ടായിരിക്കും അങ്ങനെ ഞാൻ പോയ ശേഷം നീയൊന്നും ഇവിടെ കിടന്ന് സുഖിക്കാൻ ഞാൻ അനുവദിക്കില്ല ഒരു 5,6 മാസം നീയൊന്നും പിന്നെ കോളേജിൽ കയറില്ല ഭേദമാകുബോൾ ഞാൻ വീണ്ടും തരും അത് കോളേജിൽ കയറി ആയാലും കോളേജിനു പുറത്ത് വച്ചായാലും