അങ്ങനെ അജുവിന്റെ മറുപടിക്കു വേണ്ടി ഗ്രൂപ്പിൽ എല്ലാരും കാത് നിന്നപ്പോൾ അജുവിന്റെ ഫോണിലേക്കു വർഷയുടെ കാൾ വന്നു.
“ഹലോ ?
“എന്താ അജു ഗ്രൂപ്പിൽ പ്രേത്യേകിച്ചു റിപ്ലൈ ഒന്നുമില്ല ?
“അഹ് ഞാൻ കുറച്ച തിരക്കിൽ ആയി പോയി അതാണ് ….
“ഓക്കേ …. ഞാൻ അജുവിൽ നിന്ന് ഒരു call or msg പ്രേതിഷിച്ചു.
“അയ്യോ പെന്റിങ് വർക്ക് ഉണ്ടായിരുന്നു അതാ … ഞാൻ ഫ്രീ ആയിട്ടു msg അയക്കാൻ ഇരിക്കുവായിരുന്നു …
“ഓ… CA കാരന്റെ തിരക്ക് ആയിരുന്നോ , ഞാൻ കരുതി എന്നെ ഇഷ്ടമായില്ല എന്ന്
“തന്നെ ഇഷ്ടപ്പെടാതെ ഇരിക്കാൻ പറ്റുമോ ? താൻ സൂപ്പർ അല്ലെ ?
“അഹ് അപ്പൊ തീയതി എന്നാ ഫിക്സ് ചെയേണ്ടത് …. ?
“സോനാ പറഞ്ഞ ക്രിസ്മസ് കഴിഞ്ഞ അടുത്ത ദിവസം പോകാം എന്ന അല്ലെ …. അത് ഫിക്സ് ചെയ്തോ … അതാകുമ്പോൾ ഞങ്ങൾ കോട്ടയത്തു നിന്ന് ഡയറക്റ്റ് വരാം.
“എങ്കിൽ ഫ്രീ ആകുമ്പോൾ ഗ്രൂപ്പിൽ ആക്റ്റീവ് ആകു.
അതികം വൈകാതെ അജുവും ഗ്രൂപ്പിൽ തീയതി ഫിക്സ് ആക്കി …
പിന്നെ ഉള്ള ദിവസത്തിൽ ഗ്രൂപ്പിൽ അജുവും ആക്റ്റീവ് ആയി സംസാരിച്ചു തുടങ്ങി നല്ല കമ്പനി ആയി …. കൂട്ടത്തിൽ വർഷവും ആയി കൂടുതൽ ചാറ്റ് ചെയ്യാൻ തുടങ്ങി …. അജുവിന്റെ മനസ്സിൽ ഒളിഞ്ഞു കിടന്ന flirting skill അജു പുറത്തു എടുക്കാൻ തുടങ്ങി … വർഷവും ഒട്ടും പിന്നോട്ടു അല്ല ….
സോനയും എല്ലാരും ആയി കമ്പനി ആയി … ചാറ്റിന്റെ ഇടക്ക് അവൾ വല്ലാതെ നാണം കൊണ്ട് ചിരിക്കുന്നത് അജു ശ്രെധിച്ചു പക്ഷെ അജു ആയി ഒന്നും ചോദിക്കാൻ പോയില്ല …
അജുവും ഇതിനോട് ആകാം ഫാന്റസിയുടെ ത്രില്ല് എന്ജോയ് ചെയ്യാൻ തുടങ്ങി അതിനു കാരണം …. വർഷവും ആയി ഉള്ള സംസാരം ആയിരുന്നു പിന്നെ ഉള്ള ദിവസങ്ങൾ എണ്ണി എണ്ണി അവർ 2 പേരും കാത് ഇരുന്നു.