ഒരു കാലി കുപ്പിയിൽ ഒഴിച്ചു തന്നാൽ മതിയോ എന്ന ചോദ്യം കേട്ട് ഡോക്ടർ പറഞ്ഞു, ഒഴിച്ചൊന്നും തരണ്ടാ, ഞാനതിപ്പോൾ തന്നെ അടിച്ചോളാം. ഇവിടെ അങ്ങനെ പേഷ്യൻ്റിൻ്റ വലിയ തിരക്കൊന്നും ഇല്ലാ, ഞാനിതൊരു ആതുരസേവനമായി നടന്നുന്ന സ്ഥാപനമാ,
ഇതു കേട്ടപ്പോൾ ബോബൻ തലയാട്ടി കൊണ്ട് മനസ്സിൽ പറഞ്ഞു, അതെ, അതെ, ഇത് ആതുരസേവനം തന്നെ, ഞാൻ കുറച്ചു മുമ്പ് അത് വ്യക്തമായി കണ്ടതല്ലേ. ബോബൻ പോയി കാറിൽ നിന്നും സ്കോച്ച് എടുത്തു കൊണ്ടു വന്നതും, ഡോക്ടർ മേശപ്പുറത്ത് 2 ഗ്ലാസും ഒരു കുപ്പി വെള്ളവും എടുത്തു വച്ചു കഴിഞ്ഞു,
എന്നിട്ട് ഒരു ഡയലോഗ് കൂടി; ഏതായാലും ഒരു മണിക്കൂർ കൂടി കഴിയും ട്രിപ്പ് തീരാൻ, അതുവരെയുള്ള തൻ്റെ ടെൻഷനെങ്കിലും തീരട്ടെ, താനും രണ്ടണ്ണം അടിക്ക് എന്ന്.
അതു കേട്ടപ്പോൾ ശരിയാണന്ന് എനിക്കും തോന്നി, ഞാനും ഡോക്ടറും ഓരോന്ന് ഒഴിച്ചടിച്ചു,
ഒരണ്ണം അകത്തു ചെന്നപ്പോൾ ഞങ്ങളുടെ കമ്പനി കുറച്ചു കൂടി,
കൂടുതൽ കാര്യങ്ങൾ പറയാനും തുടങ്ങി. ഇടയ്ക്ക് താൻ പോയി ഭാര്യയെ നോക്കിയിട്ട് വാ എന്ന് ഡോക്ടർ പറഞ്ഞതനുസരിച്ച് ബോബൻ പോയി ലില്ലിയെ നോക്കി,
അപ്പോഴും അവൾ നല്ല മയക്കത്തിൽ തന്നെയായിരുന്നു, കുറച്ചു സമയം അവിടെ ഇരുന്ന ശേഷം അവൻ വീണ്ടും ഡോക്ടറുടെ റൂമിലേയ്ക്ക് ചെന്നു, കുപ്പിയുടെ അളവ് നോക്കിയപ്പോൾ തന്നെ ബോബന് മനസിലായി, തൻ്റെ കണ്ണുവെട്ടിച്ച് ഡോക്ടർ ഒരെണ്ണം കൂടി അടിച്ചു കഴിഞ്ഞെന്ന്,
എന്നാൽ തുടർന്ന് മൂന്നാർ വരെ ഡ്രൈവ് ചെയ്യാനുള്ളതു കൊണ്ട് ഒരണ്ണം മതി എന്ന് തീരുമാനിച്ച ബോബന് ഡോക്ടറുടെ നിർബന്ധത്തിന് വഴങ്ങി ഒന്നു കൂടി കഴിക്കേണ്ടി വന്നു,
താൻ പേടിയ്ക്കുകയൊന്നും വേണ്ടാ, ഇത് വൈറൽ ഫ്യൂവർ ആണ്, ഇപ്പോ നാട്ടിൽ എല്ലാ പേർക്കും ഉണ്ട്, ട്രിപ്പും, ഒരു ഇഞ്ചക്ഷനും, പിന്നെ മൂന്നു ദിവത്തെ ടാബ്ലറ്റും കൂടി കഴിച്ചാൽ മതി ,
പിന്നെ മൂന്നാറിൽ ചെന്നാലും വലുതായി ദേഹം അനങ്ങാതെ നോക്കണം. എന്നൊക്കെ ഒരു ഉപദേശവും കൂടി കൊടുത്തു.
അങ്ങനെ സമയം വീണ്ടും കടന്നു പോയി കൊണ്ടിരുന്നു,
അപ്പോഴാ ഡോക്ടർ പറഞ്ഞത്, താൻ പോയി ലില്ലി ഉണർന്നോന്ന് നോക്ക്, ഉണർന്നെങ്കിൽ ഒരിഞ്ചക്ഷൻ കൊടുത്തേയ്ക്കാം,