കഥ പറച്ചിലൊക്കെ മൂന്നാറിലെ റൂമിൽ ചെന്ന ശേഷം എന്ന് ശ്രീയും പറഞ്ഞു.
അതു കേട്ട് നാലുപേരും കൂടി ഉറക്കെ ചിരിച്ചു, ലൊക്കേഷൻ മാപ്പ് അനുസരിച്ച് അവർ ക്ലിനിക്കിന് മുന്നിലായി വണ്ടി നിർത്തി,
അവർ നാലും പേരും കൂടി പുറത്തിറങ്ങി, എന്നാൽ അവിടെ ആരും തന്നെ ഉള്ള ലക്ഷണമില്ലാ,
ക്ലിനിക്ക് താഴ് ഇട്ട് പൂട്ടിയിരിക്കുകയാണ്, ലക്ഷണം കണ്ടിട്ട് ഇവിടം തുറന്നിട്ട് തന്നെ ദിവസങ്ങളായതുപോലെ,
പരിസരമൊക്കെ കരിയിലയും, ചവറും കേറി കിടക്കുന്നു,
ചോദിക്കാന്ന് വിചാരിച്ചാൽ അവിടെ അരേയും കാണാനുമില്ലാ,
നിരാശയോടെ അല്പനേരം അവർ അവിടെ നിന്നപ്പോൾ അതുവഴി ഒരാൾ നടന്നു വരുന്നത് കണ്ടു,
ലാൽ വേഗം അയാളോട് വിവരം തിരക്കി, അറിഞ്ഞില്ലേ,
ഡോക്ടറെ പോലീസു പിടിച്ചോണ്ട് പോയി, അയാൾ ഒരു വ്യാജ ഡോക്ടറായിരുന്നു,
പിന്നെ ഇവിടെ വന്ന ഒരു പെണ്ണിനെ പീഡിപ്പിക്കാനും ശ്രമിച്ചു, ഇപ്പോ ആള് ജയിലിലാ,
ഇതു കേട്ടതും ആദ്യം ചിരിയാ വന്നത് എങ്കിലും പ്ലാൻ മുഴുവൻ പൊളിഞ്ഞല്ലോ എന്ന നിരാശയിൽ അവർ കാറിലേയ്ക്ക് കയറി,
കുറേ നേരം ആരും ഒന്നും മിണ്ടിയില്ലാ, കാറിനുള്ളിൽ ഒരു നിശബ്ദത നിറഞ്ഞു നിന്നു,
ലാൽ: ആരങ്കിലും എന്തെങ്കിലും ഒന്നു പറയൂ, നമ്മളിങ്ങനെ മിണ്ടാതിരുന്നിട്ട് കാര്യമില്ലാ,
ശ്രീ: നമ്മൾ ഒരു പാട് ആഗ്രഹിച്ചു വന്നിട്ട് നടക്കാതെ പോയതിലുള്ള ഒരു നിരാശ.
ലാൽ: അതൊക്കെ നമുക്ക് വഴിയുണ്ടാക്കാം, ആദ്യം നിങ്ങളൊന്നു ഹാപ്പി ആവൂ,
ഇതു കേട്ടതും എല്ലാരും ഒന്നുണർന്നു, പിന്നെ പതിയെ പതിയെ ഓരോരുത്തരായി മിണ്ടാൻ തുടങ്ങി,
അവർ മൂന്നാറിലെ ഹോട്ടലിൽ എത്തി,
അവർ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന സ്യൂട്ട് റൂമിലേയ്ക്ക് അവർ നടന്നു,
രണ്ട് ബഡ്റൂമും ഒരു വലിയ ഹാളും, കിച്ചണും, പിന്നെ ഒരു സിറ്റ് ഒട്ടും അടങ്ങിയ സ്യൂട്ട് റൂമിലേയ്ക്ക് കയറിയപ്പോൾ ജനാലയിൽ കൂടി ഇടുക്കി മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന തണുത്ത കാറ്റ് അകത്തേക്ക് വീശുന്നുണ്ടായിരുന്നു,
ലെഗേജ് കൊണ്ടു വന്ന റൂംബോയിയോട് ലാൽ ചോദിച്ചു,
അടുത്ത് ഹോസ്പിറ്റൽ ഉണ്ടോ എന്ന് ?