ദിയ കുറച്ചു മുന്നോട്ട് നീങ്ങി, ആര്യന്റെ അരികിലേക്കു. പക്ഷെ അവളുടെ കണ്ണുകൾ ആര്യന്റെ മുഖത്തു നിന്ന് മാറിയില്ല.
അവന്റെ വിരൽ ഇപ്പോഴും അവളുടെ കവിളിൽ തടവുന്നുണ്ട്. മൃദുവായി, ഭയപ്പെടുത്താതെ, ഒരു കുഞ്ഞിനെ തഴുകുന്ന പോലെ.
ആ സ്പർശത്തിൽ ദിയയ്ക്ക് ഒരു വിറയൽ കയറി. അതുവരെ അവൾക്ക് അനുഭവപ്പെട്ടിട്ടില്ലാത്ത ഒരു വിറയൽ. ഭയമല്ല. കുറ്റബോധവും അല്ല. മറിച്ച്… ഒരു ആശ്വാസം. ഒരു തിരിച്ചറിവ്.
ആര്യൻ കവിളിൽ കൈ വെച്ചപ്പോൾ അവളുടെ ഉള്ളിൽ എന്തോ സംഭവിച്ചത് പോലെ അവൾക് തോന്നി.
ഇതുവരെ അവൾ ആര്യനെ നോക്കിയിരുന്നത് സഹോദരനായിട്ടാണ്. താൻ സംരക്ഷിക്കേണ്ട ഒരു അനിയനെ പോലെ. പക്ഷെ ഇപ്പോൾ, ഈ ഒരു നിമിഷത്തിൽ, അവന്റെ കണ്ണുകളിൽ അവൾ കണ്ടത് സ്നേഹമാണ്. ഒരു ആൺകുട്ടിയുടെ സ്നേഹമല്ല. മറിച് ഒരു പുരുഷന്റെ സ്നേഹം. തനിക്ക് വേണ്ടി ലോകത്തെ മുഴുവൻ കത്തിച്ചു കളയാൻ തയ്യാറായ ഒരു പുരുഷന്റെ സ്നേഹം.
അവളുടെ ഹൃദയം വേഗത്തിൽ തുടിച്ചു.
ചുണ്ടുകൾ വിറച്ചു.
അവൾ ഒന്നും ചിന്തിച്ചില്ല.
ചിന്തിക്കാൻ സമയം കൊടുത്തില്ല.
ഒരു നിമിഷത്തെ പ്രേരണ.
ഒരു നിമിഷത്തെ ധൈര്യം.
പെട്ടെന്ന്.
കാൽ പാദം പൊക്കികൊണ്ട്, ദിയ മുന്നോട്ടാഞ്ഞു.
അവളുടെ ചെറിയ മുഖം ആര്യന്റേതിനോട് ഒട്ടി. അവളുടെ സ്ട്രോബെറി പോലത്തെ ചുവന്നു തുടുത്ത ചുണ്ടുകൾ ആര്യന്റെ ചുണ്ടുകളോട് പെട്ടെന്നു, വളരെ അപ്രതീക്ഷിതമായി അമർന്നു.
ശബ്ദമില്ലാതെ. മുന്നറിയിപ്പില്ലാതെ.