ആര്യൻ അടുത്ത് വന്നു. അവളുടെ തോളിൽ കൈ വെച്ചു.
“ഇല്ല ആര്യ… ഇല്ല. നീ ഇത് ചെയ്യരുത്. ഞാൻ അനുവദിക്കില്ല. നിന്നെ ഞാൻ ഒരു കൊലയാളിയാക്കില്ല.”
അവൾ എഴുന്നേറ്റു, വസ്ത്രം ഒന്ന് ശരിയാക്കിക്കൊണ്ട് പറഞ്ഞു.
ആര്യൻ മെല്ലെ നടന്നു. മുറിയുടെ ഒരു കോണിലുള്ള പഴയ തേക്ക് അലമാരയ്ക്കടുതെക്ക്. എന്നിട്ട് അവൻ അതിന്റെ താഴത്തെ ഡ്രോയർ തുറന്നു. അതിൽ നിന്നും അവൻ ഒരു ഏഴു ഇഞ്ച് നീളമുള്ളയൊരു കത്തിയെടുത്തു.
അത് കണ്ടതും ദിയയുടെ കൈയും കാലും വിറക്കാൻ തുടങ്ങി.
“ഇത് അച്ഛന്റെ പഴയ കത്തിയാ. നാഗക്കാവിൽ പൂജ ചെയ്യുമ്പോൾ ഉപയോഗിക്കുന്നത്. ഞാൻ ഇത് രണ്ടു മാസം മുമ്പ് എടുത്തു വെച്ചതാ.”
ദിയയുടെ കാലുകൾ വിറച്ചു.
അവൾ ചുവരിൽ ചാരി.
“ആര്യ… അതവിടെ, വെച്ചേക്ക്… പ്ലീസ്…”
ആര്യൻ കത്തി കൈയിൽ തിരിച്ചു നോക്കി.
ദിയ മുന്നോട്ട് വന്നു.
അവൾ അവളുടെ കണ്ണീരു തുടച്ചു.
“ഡാ.
(അവൾ അവന്റെ കൈ പിടിച്ചു.)
നീ ഇത് ചെയ്ത് ജയിലിൽ പോയാൽ, പ… പിന്നെ…. ഞാൻ, ജീ.. ജീ….. ജീവിച്ചിരിക്കില്ല.”
അത് കേട്ടപ്പോൾ അവന്റെ കണ്ണിൽ ഉണ്ണി വിടർന്നു, ഉള്ളിൽ നിന്നും ഒരു ഇറ്റ് കണ്ണീരു പുറത്തേക്ക് വന്നു.
അവൻ അവിളിലേക്കു അടുത്തു നിന്നു, എന്നിട്ട് കൈ പൊക്കി, കരച്ചിലിന് ശേഷം ചുവന്നു തുടുത്തു ആപ്പിൾ നിറത്തിൽ ഇരിക്കുന്ന അവളുടെ കവളിൽ അവൻ കൈകൊണ്ട് മൃദുലമായി ഒന്ന് തടവി.
“എങ്കിൽ നീ പറ… എന്താ വഴി? നമ്മൾ ഇനി എങ്ങനെ ജീവിക്കും? നിന്നെ ഇനി അച്ഛൻ തൊടുമ്പോൾ ഞാൻ എങ്ങനെ നോക്കിനിൽക്കും? “