“ഇവിടെ സ്റ്റേഷനിൽ പുതിയതായി ചാർജ് എടുത്ത കോൺസ്റ്റബിൾ സാറിന്റെ ഭാര്യയാ… പേര്, ശാ-” പേര് പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപ് തന്നെ ചന്ദ്രൻ പോറ്റി ഇടയിൽ കേറി പേര് മുഴുവിപ്പിച്ചു,
“ശരണ്യ… ല്ലേ?” അവളെയൊന്ന് അടിമുടി നോക്കിയിട്ട് അയാൾ ചോദിച്ചു.
അത് കേട്ടതും ശരണ്യ ആകെ മൊത്തം ഒന്ന് പേടിച്ചു. താനുമായി ഇതുവരെ ഒരു പരിചയവും ഇല്ലാത്ത ഇയാൾക്കു എങ്ങനെ എന്റെ പേര് അറിയാം എന്നായിരുന്നു അവളുടെ ഉള്ളിൽ.
“അ.. അതെ…”
“ഇവിടെ ഇങ്ങനെ അനുവാദം ഇല്ലാതെ കയറി വരാൻ പാടില്ലായെന്ന് അറിയില്ലേ?” കുറച്ച് ശബ്ദം ഉയർത്തികൊണ്ട് ചന്ദ്രൻ ചോദിച്ചു.
“അല്ല അ.. അത് പി-”
“ഞങ്ങളോട് ക്ഷമിക്കണം തമ്പുരാനെ അങ്ങ് മാപ്പ് ആകണം.” ശരണ്യ പറഞ്ഞു വഷളാകുന്നതിനു മുൻപ് ഷീബ ഇടയിൽ കയറി പറഞ്ഞു.
“ഉം. കുഴപ്പം ഇല്ല. ഇനി ഇത് ആവർത്തിക്കരുത്. കേട്ടലോ? നിങ്ങൾ വേണെങ്കിൽ എന്നോട് അല്ലെങ്കിൽ, ഇവിടത്തെ കാര്യസ്തനായ ശങ്കരനോട് സമ്മതം ചോദിച്ചിട്ട് കയറിക്കൊള്ളൂ. അല്ലാതെ ഇങ്ങനെ ഒളിച്ചും പാത്തും കയറരുത്.” രണ്ടു പേരെയും നോക്കിക്കൊണ്ട് അയാൾ പറഞ്ഞു.
“ഞങ്ങൾ ഒളിച്ചും പാത്തും ഒന്നും വന്നതല്ല. ഇവിടം വെറുതെ ഒന്ന് കാണാൻ വന്നതാ. ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കണം.”
ശരണയുടെ മറുപടി ചന്ദ്രന് അത്ര ബോദിച്ചില്ല. അതാ മുഖത്തു എഴുതി വെച്ചിട്ടുണ്ട്.
അത് മനസ്സിലാക്കിയ ഷീബ വേഗം ശരണ്യയെ വിളിച്ചോണ്ടും അവിടെന്ന് പോകാൻ നോക്കി.
“ഞങ്ങൾ എന്നാ പോട്ടെ തമ്പുരാനെ”