“ശരണ്യേ.. സജിക്ക് ഇന്ന് നൈറ്റ് ഡ്യൂട്ടി ആണോ? കുളത്തിലേക്കു നടന്നു കൊണ്ടിരിക്കുമ്പോൾ ഷീബ ചോദിച്ചു.
“അല്ല ഇന്ന് രാത്രി വരും. എന്തെ?”
“ഏയ്യ്… ഒന്നും ഇല്ല ഞാൻ ചു.. ചുമ്മാ.. ചോദിച്ചതാണ്. പിന്നെ, സ്റ്റേഷനിലെ എസ്. ഐ. മാഡം ഇത്തിരി സ്ട്രിക്റ്റ് ആണ് കേട്ടോ. സജിയോട് ഒന്ന് സൂക്ഷിച്ചും കണ്ടും നില്കാൻ പറയണം.”
“മാഡം? ഇവിടത്തെ സ്റ്റേഷനിലെ എസ്. ഐ. പെൺ ആണോ?”
“മ്മ്… ഒരു പരിഷ്കാരി ടൈപ്പ് ആന്നെ ആ പെണ്ണ്, പേര് സന്ധ്യ. കാണാനൊക്കെ നല്ല സുന്ദരി ആണേലും, സ്വഭാവം ഇത്തിരി ചൂടൻ ടൈപ്പ് ആണെന്നാണ് ഞാൻ കെട്ടിട്ടുള്ളത്.”
“ചേട്ടൻ രാത്രി വന്നിട്ട് ഞാൻ ഒന്ന് ചോദിച്ചു നോക്കട്ടെ. അല്ല? ഈ മാഡത്തിന്റെ പ്രായം എത്രയുണ്ട്? കുടുംബം ഒക്കെയുള്ളതാണോ?”
“പ്രായം കൃത്യമായിട്ട് എനിക്ക് അറിയില്ല. കല്യാണം കഴിഞ്ഞ്, രണ്ടു പിള്ളേരുണ്ട് ആൾക്ക്. എനിക്ക് തോന്നുന്നു ഒരു 32-33 ഒക്കെ കാണും. കാണാൻ ഏതാണ്ടും മോളെപോലെയൊക്കെ തന്നെ ഇരിക്കും”
“ഉം….”
അങ്ങനെ മിണ്ടിയും പറഞ്ഞും ഒക്കെ അവർ കുളക്കടവിൽ എത്താറായി.
“അതേതാ ആ പയ്യൻ?” കുളത്തിന്റെ അടുത്ത് എത്താറായപ്പോൾ, അവിടെ ഒരു ചെറുപ്പകാരനായ പയ്യൻ മുങ്ങി കുളിക്കുന്നത് കണ്ട ശരണ്യ ചോദിച്ചു.
“ഓ. അതാണ് ആര്യൻ. ചന്ദ്രൻ പോറ്റിയുടെ പുത്രൻ. കൊടുമാനൂർ മനയുടെ അടുത്ത തമ്പുരാൻ.” കുറച് അഭിമാനത്തോടെ ഷീബ അവളോട് പറഞ്ഞു.
“അയ്യോ നമ്മക് എന്നാൽ ഇവിടെന്ന് മാറാം.”
“ഏയ്യ് അതിന്റെ ഒന്നും ആവിശ്യം ഇല്ല. ഞാൻ ഇതൊക്കെ ഇട… ക്….