അമ്മു : ഓ അത് നീ നോക്കണ്ട
അതെ സമയം ഇവര് പോയത് അറിഞ്ഞു തുറയിൽ ചില സംസാരം ഉണ്ടായി അതിൽ ചിലതു ഇങ്ങനെ ആയിരുന്നു
കാലം പോയൊരു പോക്കേ ഇന്നേ വരെ ഏതേലും ഒരു പെണ്ണ് ഇതിനു നിന്നിട്ടുണ്ട് ഇത് തുറ മുടിക്കാൻ ഉണ്ടായത ആ ജന്തു കടൽ സത്യം ഉള്ളതാ അതിനോടാ അവളുടെ തമാശ പാവം ആ ചെക്കന്മാരുടെ ജീവിതം കൊലക്കു കൊടുക്കും.. എന്ന് ചിലർ അതല്ലേ പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മ്മനും പോലും തടുക്കാൻ പറ്റില്ല എന്ന്
ഇതൊക്കെ കേട്ടു അനിലിന്റെയും അനീഷിന്റെയും അമ്മ ഒന്ന് പേടിച്ചു ഇരിക്കുക ആണ്
അങ്ങനെ സന്ധ്യ മയങ്ങി…. അപ്പൊ മഴക്ക് ചെറിയ കാറ്റും ഇണ്ട്
അപ്പൊ അങ്ങ് അകലെ നിന്നും ചെറിയ ഒരു രാന്തൽ വെളിച്ചം കണ്ടു അതെ അത് അമ്മുവും ചെക്കമ്മാരും പോയ ബോട്ട് ആണ് അത് കരയിൽ അടുപ്പിച്ചു…
ചുറ്റും കൂടി നിക്കുന്ന ആളുകളെ നോക്കി അനിലിന്റെയും അനീഷിന്റെ അമ്മ പറഞ്ഞു കണ്ടോടാ എന്റെ പിള്ളേര് മീനും കൊണ്ട് വന്നത് നിങ്ങൾ ഒക്കെ എന്താ പറഞ്ഞെ അവരങ് പോവും എന്നോ കടലമ്മ സത്യം ഉള്ളവളാ…
അമ്മു : ഒന്നും ഇല്ലെങ്കിൽ പോലും കടലമ്മ എന്നല്ലേ നമ്മൾ ഈ കടലിനെ വിളിക്കുന്നെ ആ അമ്മ എന്നെ എന്തായാലും ചതിക്കില്ല
അവിടെ കൂടി ഇരുന്ന പലരും വന്നു അമ്മുവിനെയും അനീഷിനെയും അനിലിനെയും പൊക്കി എടുത്തു അതിൽ ചിലർ പറഞ്ഞു നീ ശെരിക്കും ഒരു ഉശിരുള്ള പെണ്ണാടി…
അങ്ങനെ ഈ വർത്താ അറിഞ്ഞ ശേഖരൻ അവന്റെ ശിങ്ങിടികളോട് പറഞ്ഞു
ശേഖരൻ : ഡാ അവരോട് ഇതങ്ങു നിർത്തിക്കോളാൻ പറ വെറുതെ കുട്ടി കളി കളിച്ചു കാര്യം ആക്കണ്ട എന്ന് എന്നെ അങ്ങോട്ട് വരുത്തിക്കേണ്ട പറ