അമ്മു : കടലും ഈ തുറയും അയാളുടെ മോനോപൊളി ആണോ
അനീഷ് : കടൽ അല്ലെങ്കിലും ഇവിടെ തുറ അയാളുടെ കൺട്രോളിൽ തന്നെയടി
അമ്മു : ഈ മൈരനോട് എന്ത് പറഞ്ഞാലും മുടക്കെ പറയു
അനീഷ് : നിനക്ക് അതൊക്കെ പറയാം ഇതൊന്നും ശെരിയാവില്ല ഇന്നും പണിക്കു പോവണ്ടത് ആണ് പിന്നെ നീ ഇന്നലെ ഒരു പ്രധാനപെട്ട കാര്യം പറയാൻ ഇണ്ട് എന്ന് രാത്രി വിളിച്ചത് കൊണ്ട നിന്നത്
അമ്മു : അല്ല മൈരേ ഇതെന്താ പ്രധാന പെട്ടത് അല്ലെ. എടാ പൊട്ടാ നിനക്കും അവനും കൂടെ വല്ല ലോൺ ഒക്കെ എടുത്തു ഒരു ബോട്ടു വാങ്ങിക്കൂടെ എന്നിട്ട് ആരെയും ആശ്രയിക്കാതെ ഇതൊക്കെ നോക്ക് എന്തിനും ഇറങ്ങി തിരിച്ചാലേ ഒരു മെച്ചം ഉണ്ടാവു അല്ലെങ്കിൽ അടിമ എന്നും അടിമയായി പോവും നീ വന്നില്ലെങ്കിലും ഡാ അനിലേ നീ ഉണ്ടാവില്ലേ എന്റെ കൂടെ
അനിൽ : പിന്നെ ഇല്ലാതെ ഒരു വള്ളം ഒപ്പിച്ചലും നമ്മക്ക് പോവാടി
അമ്മു : നമ്മൾ തന്നെ മീൻ പിടിക്കും അത് തലയിൽ ചുമന്നു കൊണ്ട് പോയാലും നമ്മൾ വിക്കും ഇത് എന്റെ ഒരു വാശി ആണ്
കേൾക്കുന്ന ആളുകൾക്ക് ഒരു തമാശയോ പക്വത ഇല്ലായിമയോ തോന്നിയത് അമ്മുവിന് ഒരു വാശി തന്നെ ആയിരുന്നു അങ്ങനെ അവർ ലോണിന് വേണ്ടി നടന്നു അമ്മു അതിനു വേണ്ടി അച്ഛൻ അറിയാതെ വീടിന്റെ ആധാരം അവർക്കു കൊണ്ട് കൊടുത്തു പിന്നെ ആരുടെ ഒക്കെയോ കയ്യും കാലും പിടിച്ചു അവർ ഒരു ബോട്ട് ഒപ്പിച്ചു എടുത്തു
അറിയാലോ എന്ത് ഒന്ന് പുതിയത് ആയി വന്നാലും ഏറ്റവും കൂടുതൽ നല്ലത് കേൾക്കുന്നതിനേക്കാളും വിമർശനം ആണല്ലോ പതിവ്
എന്നാൽ അവർ മൂന്നും ഒന്നും നോക്കാതെ ഇറങ്ങി അങ്ങനെ അവർ മൂന്നാളും കൂടെ കടലിലേക്ക് പോയി