രാഘവൻ : ഈ തുറയിൽ ഉള്ള പിള്ളേരെ പോലെ അല്ലെ നീയും നീ നീ ഇന്ന് വരെ കണ്ടിട്ടുണ്ടോ ഏതേലും ഒരു പെണ്ണ് കടലിൽ പോണത്
അമ്മു : ആര് പറഞ്ഞു അപ്പ അവർക്കും എന്നെ പോലെ ഇത് പോലെ മനസ്സിൽ ഉണ്ടാവില്ല എന്ന്
രാഘവൻ : ഇത്രയും നേരം ഞാൻ ഇതൊക്കെ കേട്ടു നിന്നു ആവശ്യം ഇല്ലാത്ത വാർത്തനത്തിന് ഞാൻ ഇല്ല
അമ്മു : അപ്പ…. അപ്പ..
അമ്മുവിന്റെ വിളിക്കു ചെവി കൊടുക്കാതെ രാഘവൻ റൂമിൽ പോയി
തന്റെ വാക്കുകൾ കേൾക്കാൻ നിക്കാതെ പോവുന്ന അപ്പോനോടായി അമ്മു പറഞ്ഞു
അമ്മു : എന്നാ കേട്ടോ അപ്പൻ കൂട്ടിയില്ലെങ്കിലും ഞാൻ പോവും
അപ്പുറത്ത് ഒരു അനക്കവും ഇല്ലായിരുന്നു.. അങ്ങനെ നേരം വെളുത്തു അപ്പൻ കടലിൽ പോവാൻ നേരം എന്നും അവളെ ചെറുത് പിടിച്ചു ഒരു ഉമ്മ കൊടുത്താണ് പോകാറ് എന്നാൽ ഇന്ന് രാഘവൻ ഒന്നും മിണ്ടാതെ ഇറങ്ങി പോയി.. അപ്പൻ പോയി കൊറച്ചു കഴിഞ്ഞു അമ്മു നേരെ പോയി അനിലിനെയും അനീഷിനെയും കണ്ടു ഇന്നലെ നടന്ന കാര്യം മൊത്തം പറഞ്ഞു
അനീഷ് : എടി ഞാനും ഇവനും എന്റെ അച്ഛനും രാഗാവേട്ടൻ പോവുന്ന ബോട്ടിൽ അല്ലെ പോണത് നിന്റെ അപ്പൻ സമ്മതിക്കാതെ എങ്ങനെ പോവാന ഈ പറയുന്ന ബോട്ട് തന്നെ ശേഖരൻ മുതലിയുടെ ആണ് മൂപ്പരുത് ആണ് ഇവിടെ നിയമം
അമ്മു : നിങ്ങൾക്ക് ഈ ഫീൽഡിൽ നല്ലത് പോലെ എക്സ്പീരിയൻസ് ഇല്ലേ ഒരു ബോട്ട് വാങ്ങിക്കൂടെ എത്ര കാലം വെച്ച നിങ്ങൾ ഒക്കെ ഒരാളുടെ കീഴിൽ നിക്കുന്നെ
അനീഷ് : നിനക്ക് അതൊന്നും പറഞ്ഞ മനസ്സിലാവില്ല ഒരു ബോട്ട് വാങ്ങാനെഗിൽ പൈസ എത്രയാ അറിയോ പിന്നെ ഇതിനൊക്കെ ഒരു കീഴ് വഴക്കം ഉണ്ട് അതൊന്നും തെറ്റിച്ചാൽ ഇവിടെ നിക്കാൻ പാട അവരെ ഒക്കെ പിണക്കിട്ട് ഇവിടെ മീൻ പിടിച്ചു കൊണ്ട് വന്ന മാത്രം മതിയോ മേടിക്കാൻ ആള് വേണ്ടേ