ആച്ചി… ഞാൻ വരാനിരുന്നതാ… ഉമ്മിക്ക് ഓടിററ്റിംഗ് ഉള്ളതുകൊണ്ട് വണ്ടി ഫ്രീ അല്ലായിരുന്നു. സൈഹ രാവിലെ പോയാൽ പിന്നെ വരുന്നത് ഈ ടൈമില…
നീ എന്നെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഞാൻ വന്നു നിന്നെ കൊണ്ടുപോകുമായിരുന്നില്ലേ?
അതെങ്ങനെ നമ്മൾ അന്യരല്ലേ??
ആടി നീ അന്യ തന്നെയാ… ഞാനും എന്റെ കുഞ്ഞുങ്ങൾ കഴിഞ്ഞ് മതി നിന്നോടുള്ള സ്നേഹം എന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട് അല്ലേടാ..?
കേട്ടുകൊണ്ട് വന്ന ഉമ്മി ആച്ചിയെ കളിയാക്കാനായി പറഞ്ഞു…
മോനെ ഫുഡ് കഴിച്ചിരുന്നോ?? ഉമ്മ എന്നോട് ചോദിച്ചു
ആ കഴിച്ചു ഉമ്മി…
അവൾ എവിടെ ചായ കുടിച്ചില്ലാരുന്നോ?
ഞാൻ ഫുഡ് കഴിച്ചിട്ട് കേറി കിടന്നുമ്മി… ഇപ്പോൾ ആച്ചി വിളിച്ചപ്പോളാ ഉണർന്നത്..
എങ്കിൽ ഞാൻ പോയി ചായക്ക് വെക്കാം…
ഡി സോഫി അവളെന്റെ ചെടികൾ ഒടിച്ചോണ്ട് പോകാതെ നോക്കണേ??
ആ നീ പറഞ്ഞ കേൾക്കാത്ത ഓള് ഞാൻ പറഞ്ഞ കേൾക്കും നല്ല കഥയായി… പറയാതിരുന്നാൽ അവള് കുറച്ചു ഒടിച്ചിട്ട് ബാക്കി വയ്ക്കും..
അല്ലേലും നീ അവളെ പക്ഷമല്ലേ? നിന്നോട് പറഞ്ഞിട്ട് കാര്യമില്ല ഉണ്ണി….
അതും പറഞ്ഞു ഉമ്മി അടുക്കളയിലേക്ക് പോയി
ആച്ചി വേറെ ആരാ കൂടെ
ഒന്നുമറിയാത്തതുപോലെ ഞാൻ ചോദിച്ചു..
അതൊക്കെയുണ്ടടാ… അവൾ വരുമ്പോൾ നീ കണ്ടാ മതി.
സോഫിയെന്റെ മുതുകിൽ തലോടി കൊണ്ടേയിരുന്നു…
ഏഴുവർഷം… നിനക്ക് ഞങ്ങളെ മിസ്സ് ചെയ്തില്ലേടാ… നീ ഓർക്കുന്നുണ്ടോ പഴയതൊക്കെ….?
ആച്ചി… മറക്കാൻ പറ്റുമോ….
ശരിക്കും ലാസ്റ്റ് രണ്ടുവർഷം എനിക്ക് നല്ല തിരക്കായിരുന്നു അതുകൊണ്ട് വിളികൾ എല്ലാം കുറഞ്ഞത്