അതിരാവിലെ തന്നെ വയനാട്ടിൽ നിന്നും കരിപ്പൂരിലേക്ക് രണ്ടു വണ്ടികളിലായി ഞങ്ങളെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തി.
വാപ്പിയും ഉമ്മിയും ഹാഷിമിക്കയും എയർപോർട്ടിൽ നിന്ന് നേരെ ഹോസ്പിറ്റലിലേക്ക് പോയി..
ആച്ചിയും ഞാനും പിള്ളേരും നേരെ വീട്ടിലേക്കും.
അന്ന് അവിടെ തങ്ങിയെങ്കിലും പിറ്റേന്ന് പിള്ളേർ സ്കൂളിൽ പോയപ്പോൾ എനിക്കൊരു ഒറ്റപ്പെടൽ ഫീൽ ഉണ്ടായി.
ഹോസ്പിറ്റലിൽ നിന്നും ഉമ്മി വിളിച്ചപ്പോൾ എന്റെ മൂട് മനസ്സിലാക്കി….
മോനെ…
ഉം..
എന്താ ഫുഡ് കഴിക്കാത്തെ?
ഞാനൊന്നും പറഞ്ഞില്ല…
മോനും ബോറടിക്കുന്നുണ്ടോ
ഉം….
ഉമ്മ ആച്ചിയെ വിളിച്ച് പറയാമെ… മോൻ അച്ചിയോടൊപ്പം പൊക്കോ അവിടെയാകുമ്പോൾ ബോറടിക്കില്ല..
എന്റെ മറുപടി ഒരു മൂളലിൽ ഒതുക്കി
അരമണിക്കൂറിനകം ആച്ചിയുടെ കാർ വീട്ടിലെത്തി
ഉമ്മ ഞാനിവിനെ കൊണ്ടുപോകുകയാണ് രണ്ടുദിവസം കഴിഞ്ഞ് കൊണ്ടാക്കാം ഉമ്മച്ചിയോട് പറഞ്ഞിട്ട് ആച്ചി എന്നെയും കൊണ്ട് വീട്ടിലേക്ക് പോയി..
ഒരു കോമ്പൗണ്ടിനുള്ളിൽ രണ്ടു വീട്
അവരുടെ ഒരുമ വീട് ഒരുക്കുന്നതിലും അവർ കാത്തുസൂക്ഷിച്ചു ഒരു വീട്ടിൽ നിന്ന് മറ്റു വീട്ടിലേക്ക് നേരിട്ട് ആക്സസ് ഇല്ലെങ്കിലും മറച്ചുവെക്കാൻ ഒന്നുമില്ലായിരുന്നു
ആച്ചിയെ പോലെ തന്നെ രഹനത്തയും നല്ല കമ്പനി ആയിരുന്നു പെട്ടെന്ന് തന്നെ ഞാൻ അവരിലേക്ക് അടുത്തു. പ്രാതൽ ഒരു വീട്ടിൽ നിന്നാണെങ്കിൽ ലഞ്ച് മറ്റെ വീട്ടിൽ നിന്ന്..
രണ്ടുമൂന്നു ദിവസങ്ങൾ കടന്നുപോയി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിലും അവരുടെ സംസാരിക്കുമ്പോഴും നടക്കുമ്പോഴും ഒക്കെ നല്ല ഫീൽ ആയിരുന്നു.