വൈകീട്ട് കോളജിൽ നിന്നും വിയർത്ത് കുളിച്ച് വീട്ടിലേക്ക് ഓടി വന്ന് റൂമിലേക്ക് കേറിയാ പ്രിയയെ കണ്ട് ദേവി പുറകിൽ പോയി.
ദേവി : നി എന്തിനാ ഡി ഇങ്ങനെ ഓടി കിതച്ച് വരുന്നത്
വിയർത്ത് ഒലിച്ച മുഖത്തിൽ നിന്നും വിയർപ്പ് തുള്ളികൾ കയ്യ് കൊണ്ട് തുടച്ച് അവൾ അമ്മയെ നോക്കി അലറി
പ്രിയ : ഞാൻ ഇനി കോളജിൽ പോവുന്നില്ല. ഈ നാട്ടിൽ നിന്നും തന്നെ എങ്ങോട്ട് എങ്കിലും പോവും ഉറപ്പാ.
ദേവി : എന്താ എന്താടി ഉണ്ടായത്..
പ്രിയ : ബസ് സ്റ്റോപ്പ് മുതൽ ഇവിടെ വരെ ആ വഴിയിൽ ഇരിക്കുന്ന ചെക്കന്മാർ ഓരോന്ന് പറഞ്ഞ് പുറകിൽ വന്നു… ഞാൻ വേറെ വഴി ഇല്ലാതെ ഓടി വന്നതാ..
ദേവി : ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല.. നമുക്ക് പോലീസിൽ കംപ്ലൈൻ്റ് ചെയ്യാം.
ദിവ്യ : എന്നിട്ട് എന്ത് ചെയ്യും അമ്മേ.. എത്ര പേരെ ഇങ്ങനെ കംപ്ലൈൻ്റ് കൊടുക്കും.. അവരെ പോലീസിൽ പിടിച്ച് കൊടുത്തിട്ട് നമുക്ക് ഇവിടെ മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റുമോ..
ദേവി : പിന്നെ നമ്മൾ എന്ത് ചെയ്യാനാ മോളെ.
ദിവ്യ : നമുക്ക് ചേട്ടനെ വിളിച്ച് കാര്യം പറയാം നമ്മളെയും അങ്ങോട്ട് കൊണ്ട് പോവാൻ പറയാം.. നമുക്ക് ഒക്കെ പാസ്പോർട്ട് ഉണ്ടല്ലോ.
ദേവി : അതൊക്കെ ഇത്ര പെട്ടന്ന് നടക്കുമോ മോളെ. വിസ ഒക്കെ വേണ്ടേ..
പ്രിയ : അതൊക്കെ എങ്ങനെ എങ്കിലും ഏട്ടൻ ശേരിയക്കും ആദ്യം ഏട്ടനെ വിളിച്ച് പറയ് അമ്മേ…
ദേവി ഫോൺ എടുത്ത് വരുണിനെ വിളിക്കുന്നു. അവനോട് എല്ലാ കാര്യവും പറയുന്നു. ഇനി അവർ മൂന്ന് പേരെയും ഇവിടെ നിന്ന് എങ്ങനെ എങ്കിലും രക്ഷിച്ച് കൊണ്ട് പോവണം എന്ന് അവനും തോന്നി..