ഞാൻ ഒരു ഹായ് അയച്ചു.. അപ്പോൾ തന്നെ റിപ്ലൈ വന്നു.. സോറി ടാ കൊച്ചിന് വയ്യാരുന്നു അതാ പിന്നെ വരാഞ്ഞേ.. എന്ന് ചേച്ചിയുടെ റിപ്ലൈ.. മം.. ഓക്കേ.. ചേച്ചി ഇപ്പൊ ഫ്രീ ആണോ.. ഞാൻ ഒന്ന് വിളിക്കട്ടെ..? പെട്ടന്ന് ഞാൻ ചേച്ചിയോട് ചോദിച്ചു.. മ്മ്മ്.. ആണല്ലോ.. കിടക്കാൻ ഒന്നും നേരം ആയില്ലല്ലോ… ഞാൻ നോക്കിയപ്പോൾ സമയം 8 മണി.. ഞാൻ ചേച്ചിയുടെ നമ്പർ സേവ് ആക്കി കാൾ ചെയ്തു..
ഹലോ.. എന്നുള്ള ചേച്ചിയുടെ സ്വരം.. ചേച്ചി എന്തെടുക്കുവാ.. ചുമ്മാ ഇരിക്കുവാടാ.. നീയോ…? ഞാൻ കഴിച്ചു.. കഴിഞ്ഞു ഇരിക്കുവാ.. ഞാൻ പറഞ്ഞു.. മ്മ്മ്.. അമ്മ എന്തിയെ..? ചേച്ചി ചോദിച്ചു.. അമ്മ മരിച്ചു പോയി ചേച്ചി.. ഇപ്പൊ ഒരു മൂന്നു കൊല്ലം ആയി.. ഞാൻ പറഞ്ഞപ്പോ അയ്യോ മോനെ.. എപ്പോ..? എങ്ങനെയാ.. എന്ന് ബിന്ദു ചേച്ചിയുടെ ചോദ്യം..
അച്ഛൻ മരിച്ചു കഴിഞ്ഞാണ് ഞാനും അമ്മയും കൂടി അമ്മയുടെ വീട്ടിൽ വന്നു താമസിക്കാൻ തുടങ്ങിയത് ഞാൻ പടുത്തം ഒക്കെ കഴിയാൻ ആയ സമയം എന്നെ അമ്മാവൻ വിളിച്ചിട്ട് പറഞ്ഞു അമ്മ മരിച്ചു എന്ന് ബിപി കൂടി തലയിലെ ഞരമ്പ് പൊട്ടി പോയതാരുന്നു കാരണം.. ഞാൻ ചേച്ചിയോട് ഇത് പറഞ്ഞു കഴിഞ്ഞതും… അമ്മേ രഞ്ജിടെ അമ്മ മരിച്ചു പോയിന്ന് ബിന്ദു ചേച്ചി പറയുന്നത് കേട്ടു ഞാൻ..
ഹലോ മോനെ.. ഇത് ഞാനാ ലേഖ ചേച്ചി.. എങ്ങനെ അവൾ.. ലേഖ ചേച്ചി ചോദിച്ചു.. ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു.. എല്ലാം കേട്ടപ്പോ ലേഖ ചേച്ചിക്ക് വലിയ വിഷമം ആയി അവർ എന്നെ കുറെ ആശ്വസിപ്പിച്ചു ഒപ്പം ബിന്ദു ചേച്ചിയുടെ കല്യാണം കഴിഞ്ഞ കാര്യവും ഗോപി കുട്ടൻ മാമന് പണി സൈറ്റിൽ വെച്ച് ഒരു ആക്‌സിഡന്റ് ഉണ്ടായതും ആൾ ഇപ്പോളും റെസ്റ്റിൽ ആണെന്നും അനുകുട്ടൻ ചേട്ടന്റെ കല്യാണം നടത്തിയതും ഒക്കെ പറഞ്ഞു..