അമ്മു : ഞാൻ അമൃത അമ്മു എന്ന് വിളിക്കും ഇത് അച്ചു അശ്വതി ഇവളുടെ അനിയൻ ആണ് അത് സച്ചിൻ ഞങ്ങളുടെ സച്ചു
അച്ചു : സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എൻ്റെ അനിയനെ രക്ഷിക്കാൻ മനസുകാണിച്ച സാറിന് നല്ലതേ വരൂ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചോളാം
( അജു അച്ചുവിൻ്റെ സംസാരം കേട്ട് അവളെ തന്നെ നോക്കി നിന്നുപോയി കാരണം സൗമ്യതയോടുള്ള അവളുടെ സംസാരവും ആരെയും പിടിച്ചുലക്കുന്ന അവളുടെ ഭംഗിയും തന്നെയായിരുന്നു കാരണം അജുവിന് അവളെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം തോന്നി എന്നാൽ അതിന് പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് അവൻ അതിന് മുതിർന്നില്ല നാളിതുവരെ ഒരു പെണ്ണിനോടും തോന്നാത്ത ഒരു അക്ട്രാഷൻ അജുവിന് അച്ചുവിനോട് തോന്നി )
അജു : എന്നിട്ട് ഇന്ന് വീട്ടിൽ പോവാൻ തന്നെയാണോ നിങ്ങളുടെ തീരുമാനം
അച്ചു : അതെ സാർ ഇത് എൻ്റെ അച്ഛൻ അറിഞ്ഞാൽ അത് വലിയ പ്രശ്നമാവും അച്ഛൻ എത്തുന്നതിന് മുൻപ് ഞങ്ങൾക്ക് വീട്ടിൽ എത്തണം
( അജുവും അച്ചുവും സംസാരിക്കുന്ന സമയം അമ്മു അവളുടെ അമ്മയെ വിളിച്ച് നടന്നതെല്ലാം പറഞ്ഞിരുന്നു ശാരദ വരണോ എന്ന് ചോദിച്ചെങ്കിലും വേണ്ട കുറച്ച് കഴിഞ്ഞാൽ ഡിസ്റ്റാർജ് ആവും ഞങ്ങൾ വന്നോളം ഇത് ആരും അറിയേണ്ട പ്രത്യേകിച്ച് അച്ചുവിൻ്റെ അച്ഛൻ എന്നാ ശരിയമ്മെ വന്നിട്ട് കാണാം എന്ന് പറഞ്ഞു അമ്മു ഫോൺ കട്ട് ചെയ്തു)
അമ്മു : അച്ചു ഞാൻ അമ്മയെ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട് അച്ചു : അമ്മ എന്താ പറഞ്ഞെ അമ്മു : അമ്മ വരണോ എന്ന് ചോദിച്ചു ഞാൻ വേണ്ട ഞങ്ങൾ വന്നോളാം എന്ന് പറഞ്ഞു സമാധനിപ്പിച്ചിട്ടുണ്ട്
അച്ചു : അച്ഛൻ എത്തുന്നതിന് മുൻപ് അവിടെ എത്താൻ നോക്കണം ഇല്ലെങ്കിൽ എനിക്ക് ഇതിനുള്ളത് വേറെ കിട്ടും
അമ്മു : അല്ല സാർ ഡോക്ടർ എപ്പോഴാ പോകാൻ പറ്റുക എന്ന് പറഞ്ഞോ
അജു : ഇന്ന് പോകാം എന്ന് പറഞ്ഞു ഞാൻ ഒന്ന് സംസാരിച്ചിട്ടു വരാം നിങ്ങൾ ഒന്ന് വെയ്റ്റ് ചെയ്യ്
( അജു നേരെ ഡോക്ടറെ കണ്ട് സംസാരിച്ചു ഇപ്പൊ തന്നെ ഡിസ്റ്റാർജ് ആക്കം എന്നും പറഞ്ഞു അങ്ങനെ സച്ചുവിനെ ഡിസ്റ്റാർജ് ആക്കി
ഡിസ്റ്റാർജ് ആയ സച്ചുവിനോട് എന്താണ് ഉണ്ടായത് എന്ന് ചോദിച്ചപ്പോൾ അജുവിൻ്റെ കാർ കാണാൻ പോയപ്പോൾ കാൽ വഴുതി വീണത് ആണെന്ന് പറഞ്ഞു അവൻ അവൻ്റെ പേടി ഇപ്പോഴും മാരിയിട്ടില്ലായിരുന്നു അച്ചുവും അമ്മുവും പതിയെ അവൻ്റെ ഉള്ളിലെ പേടി മാറ്റി മാറ്റി എടുക്കാൻ ശ്രമിച്ചു സച്ചുവിന് നടക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു അതുകൊണ്ട് അവർ ഒരു വീൽചെയർ എടുത്ത് സച്ചുവിനെ അതിൽ ആണ് പുറത്തേക്ക് കൊണ്ടുപോയത്