എന്ന്
അച്ചു : അമ്മു അത് വേണ്ടേടി ഞങ്ങൾക്ക് വേണ്ടി നിങ്ങൾ കൂടി ബുദ്ധിമുട്ടുന്നത് കണ്ടാൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല
ഒട്ടും ഭാഗ്യമില്ലാത്ത രണ്ടു ജന്മങ്ങളാ ഞങ്ങൾ രണ്ടും
അമ്മു : ഡീ നീ ഞങ്ങളെ അങ്ങനെ ആണോ കണ്ടിരിക്കുന്നെ നിൻ്റെ അനിയൻ എന്ന് പറഞ്ഞാൽ അത് എൻ്റെ അനിയൻ കൂടിയാണ് അവനു വേണ്ടി ബുദ്ധിമുട്ടാൻ എനിക്ക് സന്തോഷമേ ഉള്ളൂ
( അച്ചുവിൻ്റെയും അമ്മുവിൻ്റെയും സംസാരം കേട്ട് നിന്ന അജുവിന് അവരുടെ സ്നേഹ ബന്ധത്തോട് അസൂയ തോന്നി ഇക്കാലത്ത് സ്വന്തം കാര്യം നോക്കി നടക്കുന്ന ആളുകൾ ആണ് അധികവും അതിനിടയിൽ ഇങ്ങനെ രണ്ടു പെൺകുട്ടികളെ കാണാൻ സാധിച്ചല്ലോ എന്ന് ആല്ലോജിച്ചപ്പോൾ അജുവിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു ശേഷം അവൻ അവരോടായി പറഞ്ഞു )
അജു : അതെ നിങ്ങൾ ക്യാഷിൻ്റെ കാര്യം ആലോചിച്ച് ടെൻഷൻ ആവേണ്ട ഇത് വരെ ഉള്ള ബിൽ ഞാൻ സെറ്റിൽ ചെയ്തിട്ടുണ്ട് ഇനി ഇന്ന് ഇവിടെ നിന്ന് നാളെ പോയാൽ പോരെ നിങ്ങൾക്ക് ക്യാഷിൻ്റെ കാര്യം ആലോചിച്ച് നിങ്ങൾ പേടിക്കേണ്ട ഞാൻ ഉണ്ട് കൂടെ
അച്ചു : അയ്യോ സാർ അതൊന്നും വേണ്ട ഞങ്ങൾക്ക് ഇന്ന് തന്നെ പോണം വീട്ടിൽ വേറെ ആരുമില്ല അനിയന് ഇപ്പൊ കുഴപ്പമില്ല എന്നല്ലേ പറഞ്ഞത് സാർ ഇനി ഞങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ടേണ്ട
അമ്മു : സാർ അമ്പലത്തിൽ വച്ചു എന്തൊക്കെയോ പറഞ്ഞു സാർ ക്ഷമിക്കണം
അജു : അതേ നിങ്ങൾ ആദ്യം ഈ സാറ് വിളി ഒന്ന് നിർത്തൂ എൻ്റെ പേര് അർജുൻ അജു എന്ന് വിളിക്കും നിങ്ങൾക്കും അങ്ങനെ വിളിക്കാം
അമ്മു : അത് ശരിയാവില്ല സാർ ഇപ്പൊ നിങ്ങൾ ഞങ്ങൾക്ക് ചെയ്തത് വളരെ വലിയ ഒരു കാര്യമാണ് ഞങ്ങളെ ഈ സാഹചര്യത്തിൽ സഹായിച്ച സാറിനെ ഞങ്ങൾ എങ്ങനെ പേരെടുത്ത് വിളിക്കും
അച്ചു : ഞങ്ങൾക്ക് അങ്ങനെ വലിയ ആൾക്കരോട് ഇടപ്പെട്ട് പരിചയം ഒന്നുമില്ല ഇപ്പൊ ചെയ്തു തന്ന സഹായത്തിനു ഈ ജന്മം മുഴുവൻ ഞാൻ കടപ്പെട്ടിരിക്കും എനിക്ക് സ്വന്തം എന്ന് പറയാൻ എൻ്റെ അനിയനെ ഉള്ളൂ അവനെ രക്ഷിക്കാൻ ഞങ്ങളെ സഹായിച്ച സാറിന് കോടി പുണ്ണ്യം കിട്ടും
അജു : ഞാൻ പറഞ്ഞില്ലേ സാർ എന്നൊന്നും വിളിക്കേണ്ട എന്ന് നിങ്ങൾക്ക് ഇനി നിങ്ങളുടെ ഇഷ്ടം അല്ലാതെ ഞാൻ എന്താ പറയുക ക്യാഷ് ഉണ്ടെന്ന് കരുതി ആരും അത്ര വലിയവൻ ഒന്നും അല്ലെടോ മുകളിൽ ഒരാളില്ലെ അയാൾക്ക് എല്ലാവരും ഒരുപോലെയാണ്
ആ പിന്നെ ഞാൻ നിങ്ങളുടെ പേര് ചോദിക്കാൻ മറന്നു എന്താ നിങ്ങളുടെ പേര്