Dr : ഇപ്പോൾ പേടിക്കാൻ ഒന്നും ഇല്ല വീണതിൻ്റെ ഷോക്കിൽ ബോധം പോയതാണ് വേണമെങ്കിൽ ഇന്ന് തന്നെ ഡിസ്റ്റാർജ് ആക്കം അല്ലെങ്കിൽ ഇന്നൊരു ദിവസം നിന്ന് നാളെ പോയാലും മതി നിങ്ങളുടെ തീരുമാനം പോലെ എന്ത് വേണമെങ്കിലും ചെയ്യാം
അജു : അതേ എന്താ ചെയ്യേണ്ടത് ( അജു അമ്മുവിനോട് ചോദിച്ചു )
അമ്മു : ഞാൻ അവളോട് ഒന്ന് ചോദിക്കട്ടെ എന്നിട്ട് പറയാം
( അമ്മു നേരെ അച്ചുവിനെ കാണാൻ കേഷ്വാലിറ്റിയിൽ കയറി അച്ചു അപ്പോഴും കണ്ണീർ ഒഴുക്കികൊണ്ട് സച്ചുവിൻ്റെ അടുത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു
അമ്മു ഡോക്ടർ പറഞ്ഞ കാര്യം അചുവിനോട് പറഞ്ഞു)
അമ്മു : അച്ചു എന്താ ചെയ്യേണ്ടത് നീ എന്തെങ്കിലും ഒന്ന് പറ
അച്ചു : എനിക്ക് അറിയില്ല അമ്മൂസെ എന്താ ചെയ്യേണ്ടത് എന്ന് എൻ്റെ കുട്ടിക്ക് എന്ത് സന്തോഷം ആയിന്നു ഇന്ന് എൻ്റെ പിറന്നാൾ ദിവസം തന്നെ എൻ്റെ കുട്ടിക്ക് ഇത് സംഭവിച്ചല്ലോ
അമ്മു : അച്ചു നീ ഇങ്ങനെ കരയല്ലേ സംഭവിക്കേണ്ടത് സംഭവിച്ചു പിന്നെ നീ ഇങ്ങനെ പേടിക്കാൻ മാത്രം ഒന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞില്ലേ മതി കരച്ചിൽ നിർത്ത്
( സച്ചുവിന് ഇപ്പോ പേടിക്കാൻ മാത്രം ഒന്നുമില്ല അവൻ ചെറിയ മയക്കത്തിൽ ആയിരുന്നു അമ്മു അച്ചുവിനേയും കൂട്ടി പുറത്തേക്ക് ഇറങ്ങി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി എന്നു അവിടെ ഉള്ള നഴ്‌സിനോട് പറഞ്ഞു അവർ പുറത്തിറങ്ങി )
അച്ചു : അമ്മു അയാൾ എവിടെ അല്ല ബിൽ അടക്കേണ്ടെ എത്രയാ ബിൽ അവർ വല്ലതും പറഞ്ഞോ പൈസയെ കുറിച്ച് എനിക്ക് ആകെ പേടി ആവുന്നു എൻ്റെ കയ്യിൽ ആകെ 500 രൂപയെ ഉള്ളൂ അതും വീട്ടിൽ ആണ് പൈസക്ക് ഇനി എന്താ ചെയ്യാ
അമ്മു : അച്ചു നീ ഒന്ന് അടങ്ങ് കാശ് നമുക്ക് എങ്ങനെയെങ്കിലും ശരിയാക്കാം
(അച്ചുവിൻ്റെയും അമ്മുവിൻ്റെയും സംസാരം കേട്ടിട്ടാണ് അർജുൻ അങ്ങോട്ട് വന്നത് )
അജു : ഹലോ എക്സ്‌ക്യൂസ് മി
അച്ചു : എന്താ സാർ എന്തെങ്കിലും പ്രശ്നം ഉണ്ടോ സച്ചുവിന്
അജു : ഹേയ് പേടിക്കാൻ ഒന്നുമില്ല ഡോക്ടർ പറഞ്ഞത് ഇന്ന് തന്നെ വേണമെങ്കിൽ പോകാം അല്ലെങ്കിൽ ഇന്നൊരു ദിവസം ഇവിടെ നിന്ന് നാളെ പോയാലും മതി എന്നാ പറഞ്ഞത്
അമ്മു : ഡീ ഇത് തന്നെയല്ലേ ഞാൻ നിന്നോട് പറഞ്ഞത് ഇപ്പൊ സമാധാനം ആയോ
അച്ചു : മ്മ്… നമുക്ക് ഇന്ന് തന്നെ പോവാം ഇന്ന് ഇവിടെ നിന്നാൽ നാളേക്ക് ഒരുപാട് പൈസ ആവും അതാ
അമ്മു : അച്ചു ഞാൻ അമ്മയെ ഒന്ന് വിളിച്ച് നോക്കട്ടെ അമ്മയുടെ കയ്യിൽ കാശ് ഉണ്ടോ