അച്ചുവിൻ്റെ രാജകുമാരൻ 3 [Mikhael]

Posted by

ആശ്വാസം ആയെങ്കിലും അവൾക്ക് അത് പുറത്ത് കാണിക്കാൻ കഴിഞ്ഞില്ല എന്നാൽ അജുവിൻ്റെ സംസാരം കേട്ട് ദീപ്തിക്കും അനഘക്കും ദേഷ്യം ഇരച്ചു കയറുകയായിരുന്നു എന്തെങ്കിലും പറഞ്ഞാൽ അജുവിൻ്റെ മുന്നിൽ അവരുടെ ഇമേജ് പോകും എന്ന് കരുതി അവർ പിന്നെ ഒന്നും പറയാൻ നിന്നില്ല )
അച്ചു : അയ്യോ തെറ്റ് എൻ്റെ ഭാഗത്ത് ആണ് സാർ വരുന്നത് ഞാൻ കണ്ടില്ല ഞാൻ ആണ് ക്ഷമ ചോദിക്കേണ്ടത് നിങ്ങളൊക്കെ വലിയ ആളുകൾ അല്ലേ ഞങ്ങളോട് സോറി പറഞ്ഞു നിങ്ങളുടെ വില കളയരുത് തെറ്റ് എൻ്റെ ഭാഗത്ത് ആണ് എന്നോട് സാർ ക്ഷമിക്കണം
അമ്മു : അച്ചു നീ ഒന്ന് മിണ്ടാതിരുന്നെ നീ എന്തിനാ ഇങ്ങനെ താഴ്ന്നു കൊടുക്കുന്നെ
ദീപക് : കുട്ടി അറിയാതെ പറ്റിയത് അല്ലേ രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട് എന്തായാലും ഇനി ഇതിനെ ചൊല്ലി തർക്കം വേണ്ട ഇതൊരു അമ്പലമല്ലെ എന്തിനാ വെറുതെ ഇവിടെ ഒരു സീൻ നാമ്മളായിട്ട് ഉണ്ടാകുന്നത്
അച്ചു : അയ്യോ സാർ ഞാൻ പറഞ്ഞില്ലേ തെറ്റ് എൻ്റെ ഭാഗത്ത് ആണ് ഇനി ഇങ്ങനെ ഉണ്ടാവില്ല ഞങ്ങൾ പോക്കൊട്ടെ
( എന്തോ പറയാൻ വന്ന അമ്മുവിനെയുംസച്ചുവിനേയും കൂട്ടി അച്ചു വേഗം അമ്പലത്തിന് പുറത്തേക്ക് നടന്നു…
അവർ പുറത്തേക്ക് പോകുന്നത് ദേഷ്യത്തോടെ നോക്കി നിൽക്കുകയായിരുന്നു ദീപ്തിയും അനഘയും … ശേഷം അവർ അവരുടെ പ്രദർക്ഷിണം തുടർന്നു ഈ സമയം അമ്പലത്തിന് പുറത്ത് )
അമ്മു : നീ എന്തിനാടി നിന്ന് മോങ്ങിയിരുന്നെ അവൻ്റെ ഭാഗത്ത് അല്ലേ തെറ്റ് പിന്നെ നീ എന്തിനാ തെറ്റ് ഏറ്റു പറഞ്ഞെ ഓ അവളുടെ ഒരു സാറ് വിളി അവൻ നിന്നെ ഏതു ക്ലാസ്സിൽ ആണ് പഠിപ്പിച്ചത് ഒന്ന് പറയുമോ
അച്ചു : എടി നീ ഒന്ന് മിണ്ടാതിരുന്നെ പ്രശ്നം ഒക്കെ കഴിഞ്ഞില്ലേ അത് മതി ഇല്ലെങ്കിൽ ഇതിൻ്റെ ബാക്കി കോളജിൽ എനിക്ക് കിട്ടിയേനെ മനസ്സിലായോ
അമ്മു : ആ അങ്ങനെ ആലോചിച്ചാൽ നീ ചെയ്തതും ശരിയാണ്
അല്ല സച്ചു എവിടെ
അച്ചു : അവൻ നമ്മുടെ കൂടെ ഉണ്ടായിരുന്നില്ലേ അപ്പോ
അമ്മു : നീ വാ നമുക്കു നോക്കാം
(അപ്പോഴേക്കും അജുവും ദീപുവും ദീപ്തിയും അനഘയും തൊഴുത് കഴിഞ്ഞ് പുറത്തേക്ക് വന്നിരുന്നു
അജു ഷർട്ട് എല്ലാം ശരിയാക്കി നോക്കുമ്പോൾ കാണുന്നത് സച്ചു എന്ന് വിളിച്ചു നടക്കുന്ന അച്ചുവിനെയും അമ്മുവിനെയും ആണ് ഇതെല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന ദീപ്തി വേഗം

Leave a Reply

Your email address will not be published. Required fields are marked *