ദേഹത്ത് എന്തോ ഒന്നു തട്ടിയത് നോക്കിയ അജു ശ്രദ്ധിച്ചത് പേടിയോടെ തന്നെ നോക്കുന്ന കരിനീല കണ്ണുകളെയാണ് അജു എങ്ങനെയോ ആ കണ്ണിൽ നിന്ന് നോട്ടം മാറ്റി അതിൻ്റെ ഉടമയെ നേരെ നോക്കി അജുവിന് ശരിക്കും അത്ഭുതം തോന്നി കാരണം അവൻ മുൻപ് എപ്പോഴോ കണ്ട് മറന്ന ഒരു മുഖം തൻ്റെ തൊട്ടു മുൻപിൽ എന്നാൽ അത് എവിടെയാണെന്ന് അവനും മനസ്സിലായില്ല എന്നാൽ അജുവിന് ഒരു കാര്യം മനസ്സിലായി താൻ ഇത് വരെ കണ്ടതല്ല യഥാർത്ഥ സ്ത്രീ സൗന്ദര്യം എന്ന് പല രാജ്യങ്ങളിലും പോയിട്ടുണ്ട് പല പെൺകുട്ടികളേയും കണ്ടിട്ടും ഉണ്ട് എന്നാൽ അവരോട് ഒന്നും തോന്നാത്ത ഒരു അക്ട്രാഷൻ അവനു അച്ചുവിനോട് തോന്നി രണ്ടു പേരും മുഖത്തോട് മുഖം നോക്കി അങ്ങനെ നിൽക്കുകയായിരുന്നു വേറെ ഏതോ ലോകത്ത് പെട്ടപ്പോലെ )
അമ്മു : ഡീ അച്ചു നീ എന്താ ഈ നോക്കി നിൽക്കുന്നെ
( അച്ചുവിൻ്റെ ആ ചോദ്യം കേട്ടാണ് അജുവും അച്ചുവും അവരുടെ നോട്ടം മാറ്റിയത്)
ദീപ്തി : ഡീ നീ എവിടെ നോക്കിയാടി നടക്കുന്നെ നിൻ്റെ മുഖത്തെന്താ കണ്ണിലെ
അനഘ : ദേഹത്ത് വന്നിടിച്ചിട്ടും ഒന്നും സംഭവിക്കാത്ത പോലെയുള്ള അവളുടെ ആ നിൽപ്പ് കണ്ടോ
ദീപക് : അനു, ദീപ്തി മതി ആ കുട്ടി അറിയാതെ തട്ടിയത് അല്ലേ നിങ്ങൾ എന്തിനാ ഇങ്ങനെ ചൂടാവുന്നെ ദീപ്തി : ഏട്ടാ ഇവൾ ആണ് എനിക്കെതിരെ പ്രിൻസിയോട് കംപ്ലൈൻ്റ് പറയാൻ ചെന്നത്
അനഘ : അവളുടെ ആ നോട്ടം കണ്ടില്ലേ ആണുങ്ങളെ കാണാത്ത പോലെ അല്ല പറഞ്ഞിട്ട് കാര്യമില്ല സ്വഭാവം അതല്ലേ
അമ്മു : നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ അവൾ അറിയാതെ വന്നു തട്ടിയതാണ് അല്ലാതെ മനപ്പൂർവ്വം അല്ല എന്താ ഇയാളുടെ മുഖത്ത് കണ്ണിലെ ഇയാൾക്ക് നോക്കി നടന്നൂടെ
അതോ ഇനി കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ കാണുമ്പോൾ മാത്രമേ ഉള്ളോ ഈ കൂട്ടി മുട്ടൽ
ദീപ്തി : പിന്നെ കൂട്ടി മുട്ടാൻ പറ്റിയ സാധനം ഈ കോളനി പെണ്ണിനെയൊക്കെ കൂട്ടി മുട്ടാൻ മാത്രം അത്രക്ക് അധപതിച്ചിട്ടില്ല ആരും
( അത് കേട്ട് കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീർ തുടക്കുന്ന അച്ചുവിനെ കണ്ട് അജുവിൻ്റെ ഉള്ളൊന്നു പിടഞ്ഞു അവൻ്റെ ഉള്ളിൽ ആരോ പറയുന്ന പോലെ അവനു തോന്നി ഇവൾ ഇവൾ നിൻ്റെയാണ് നിൻ്റെ മാത്രം അവളെ സങ്കടപെടാൻ അനുവദിക്കരുത് എന്നൊക്കെ ആരോ ഉള്ളിരുന്ന് മന്ത്രിക്കുമ്പോലെ തോന്നി)
അജു : ഒന്ന് നിർത്തുമോ ( കുറച്ച് ഉറക്കെ തന്നെ അർജുൻ പറഞ്ഞു അത് കേട്ട് അവിടെ നിന്ന എല്ലാവരും ഒന്ന് ഞെട്ടി)
എൻ്റെ ഭാഗത്ത് ആണ് തെറ്റ് ഞാൻ ഈ കുട്ടി വരുന്നത് കണ്ടില്ല അതുകൊണ്ട് ആരും ആ കുട്ടിയോട് ദേഷ്യപ്പെടേണ്ടാ
( I am really sorry അജു അച്ചുവിനോടു പറഞ്ഞു അത് കേട്ട് അച്ചുവിന് ഉള്ളിൽ ചെറിയ