(അങ്ങനെ അവർ മൂന്ന് പേരും തൊഴുകാൻ നടന്നു ഈ സമയം പുറത്ത് )
ദീപ്തി : ഓ ആ മാരണം ഇവിടെയും എത്തി
ദീപക് : ആരെയാ നീ ഈ പറയുന്നത്
അനഘ : ചേട്ടാ കോളജിൽ വച്ചു പ്രശ്നം ഉണ്ടാക്കിയില്ലെ ആ പെണ്ണിനെ കുറിച്ചാ പറയുന്നത്
ദീപക് : എടി മോളേ അമ്പലം അല്ലേ ഇവിടുന്ന് ഒരു പ്രശ്നം വേണ്ട ഏട്ടൻ അല്ലേ പറയുന്നത്
ദീപ്തി : മ്മ് ഏട്ടൻ പറഞ്ഞത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല അവളെ അവൾക്കുള്ളത് ഞാൻ കോളജിൽ വച്ചു കൊടുത്തോളം
ദീപക് : അത് നിൻ്റെ ഇഷ്ടം ഇപ്പൊ നിങ്ങളായിട്ട് ഒന്നിനും പോവേണ്ട ദാ കണ്ടില്ലേ ഏട്ടൻ്റെ ഫ്രണ്ട് ആണ് വന്നിരിക്കുന്നെ അവൻ്റെ മുന്നിൽ നമ്മൾ മോശം പ്രവർത്തികൾ ചെയ്യാൻ പാടില്ല അവൻ നമ്മളെ കുറിച്ച് എന്ത് വിചാരിക്കും
അനഘ : അത് ശരിയാ ദീപ്തി
ദീപ്തി : എന്നിട്ട് ഫ്രണ്ട് എന്താ വരാത്തെ
( ദീപക് ഫോൺ എടുത്ത് അജു എന്ന നമ്പറിലേക്ക് വിളിച്ചു)
ദീപക് : ഹലോ അജു ഇറങ്ങി വാ ഞങ്ങൾ ഇതാ നിൻ്റെ വലത് ഭാഗത്ത് ഉണ്ട്
അജു : ആ ഒക്കെ ദാ വരുന്നു
( അവർ മൂന്ന് പേരും നോക്കി നിൽക്കെ ആ Mustang കാറിൻ്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും അവൻ പുറത്തേക്ക് ഇറങ്ങി ബ്ലാക്ക് ഷർട്ട് വൈറ്റിൽ ബ്ലാക്ക് കരവരുന്ന മുണ്ട് ഒരു ഗ്ലാസ് ഇതായിരുന്നു അജൂവിൻ്റെ ലുക്ക് അജു വരുന്നത് കണ്ട് ദീപ്തിയും അനഘയും ഒരുപോലെ നോക്കി നിന്നുപോയി കാരണം അജുവിൻ്റെ ലുക്ക് തന്നെയായിരുന്നു
ആവശ്യത്തിന് ഹൈറ്റും ട്രിം ചെയ്തു കൂർപ്പിച്ച താടിയും കട്ടി മീശയും ആയിരുന്നു അജുവിന് അജു വന്നു ദീപുവിനോട് സംസാരിച്ചു ദീപു ദീപ്തിയെയും അനഘയെയും അജുവിനു പരിചയപ്പെടുത്തി
അങ്ങനെ അവർ അമ്പലത്തിൽ കയറാൻ വേണ്ടി നടന്നു )
ദീപക് : ഡാ അജു ഷർട്ട് അഴിച്ചോ
( അത് കേട്ടതും അജു ഷർട്ട് അഴിച്ചു അനഘയും ദീപ്തിയും ഒന്നുകൂടി ആശ്ചര്യപ്പെട്ടു കാരണം നല്ല ഫിറ്റ് ശരീരം ആയിരുന്നു അജുവിൻ്റേത് അവർ തൊഴുകനായി അകത്തേക്ക് നടന്നു)
ദീപ്തി : ഡീ അനു നോക്കിയേ എന്ത് ഭംഗിയാ അജുവിനെ കാണാൻ അല്ലേ
അനഘ : ശരിയാ ഞാൻ ഇത്രയും ലുക്ക് ഉള്ള ഒരു ചെക്കനെ ആദ്യമായിട്ടാ കാണുന്നെ
ദീപ്തി : ഏട്ടനെ സോപ്പിട്ട് അജുവിനെ അങ്ങ് വളച്ചാലോ എന്നാ ഞാൻ ആലോചിക്കുന്നെ
അനഘ : ഞാനും അത് തന്നെയാ ആലോചിക്കുന്നെ
ദീപക് : നിങ്ങൾ രണ്ടാളും എന്താ ഇങ്ങനെ രഹസ്യമായി സംസാരിക്കുന്നെ
അനഘ : ഹേയ് ഒന്നുമില്ല ഏട്ടാ
ദീപക് : മ്മ് വേഗം തൊഴുത് ഇറങ്ങാൻ നോക്ക്
ദീപ്തി: ആ ഏട്ടാ