അച്ചുവിൻ്റെ രാജകുമാരൻ 3 [Mikhael]

Posted by

അവർ പുറത്ത് എത്തിയപ്പോഴേക്കും അജു ബിൽ ഫുൾ സെറ്റിൽ ചെയ്തിരുന്നു കൂടാതെ സച്ചുവിന് കഴിക്കാൻ ഉള്ള രണ്ടു മെഡിസിനും അജു വാങ്ങിയിരുന്നു പുറത്തേക്ക് വന്ന അജു അവരെ കണ്ട് അടുത്തേക്ക് ചെന്നു)
അജു : അശ്വതി ഇതാ അനിയന് കഴിക്കാൻ ഉള്ള മരുന്ന് ആണ് പിന്നെ ഇത് ഇവിടെ ഡോക്ടറെ കാണിച്ചതിൻ്റെ പേപ്പേഴ്സും ഇത് കയ്യിൽ വച്ചൂളൂ
അച്ചു : താങ്ക്സ് നന്ദിയുണ്ട് ഞങ്ങൾക്ക് വേണ്ടി ഇത്രയും ചെയ്തതിന്
അജു : മോനേ സച്ചു പേടിക്കേണ്ട ട്ടോ എല്ലാം പെട്ടെന്ന് മാറും കേട്ടോ
അമ്മു : ഇനിയിപ്പോ കുറച്ച് ദിവസം സ്കൂളിൽ പോകേണ്ടി വരില്ലല്ലൊ അല്ലെടാ ചെക്കാ
സച്ചു : ചേച്ചി ഞാൻ കാരണം എൻ്റെ ചേച്ചി ഒരുപാട് വേദനിച്ചു ല്ലേ
അച്ചു : അതൊന്നും സാരമില്ല എൻ്റെ കുട്ടിക്ക് ഒന്നും വരാതെ എൻ്റെ കൃഷ്ണൻ കാത്തല്ലോ അത് മതി ചേച്ചിക്ക് ഇനി എൻ്റെ കുട്ടി അതൊന്നും ആലോചിച്ച് സങ്കടപ്പെടേണ്ട ട്ടോ നമുക്ക് വേഗം വീട്ടിൽ പോവാൻ നോക്കാം ചെന്നിട്ട് ഒരുപാട് പണിയുള്ളതാ
അമ്മു : ഡീ ഞാൻ പോയി ഒരു ഓട്ടോ വിളിച്ച് വരാം നിങ്ങൾ ഇവിടെ നിൽക്ക്
അച്ചു : ആ ഡീ നീ വേഗം വണ്ടി വിളിച്ച് വാ
അജു : അതെ ഒരു മിനുട്ട് ഒന്ന് നിന്നെ നിങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്നത് ഞാൻ അല്ലേ അപ്പോ തിരിച്ചും ഞാൻ തന്നെ കൊണ്ട് വിട്ടോളാം
അമ്മു : അത് അത് പിന്നെ
അച്ചു : സാറ് ഇപ്പോൾ തന്നെ ഞങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല അതാ
അമ്മു : അതെ അച്ചു പറഞ്ഞതാ ശരി സാറ് ഞങ്ങൾക്ക് വേണ്ടി സാറിൻ്റെ സമയം ഇനിയും കളയേണ്ട
അജു : എടോ നിങ്ങൾ രണ്ടാളും എന്താ ഇങ്ങനെ പണം ഉളളവർ എല്ലാവരും ഒരുപോലെ ആണെന്ന് വിചാരിക്കരുത് ഞാൻ ഇപ്പോൾ മറ്റെന്തിനെക്കാളും പ്രയോറിറ്റീ കൊടുക്കുന്നത് നിങ്ങളുടെ കാര്യത്തിനാണ് നിങ്ങളെ സേഫ് ആക്കി വീട്ടിൽ എത്തിച്ചാലെ എനിക്ക് ഒരു മനസമാധാനം ഉണ്ടാവൂ അത് കൊണ്ട് പ്ലീസ് നിങ്ങൾ എൻ്റെ കൂടെ വരണം ഇതൊരു റിക്വസ്റ്റ് ആണ്
അച്ചു : അയ്യോ സാറ് അങ്ങനെയൊന്നും പറയല്ലേ ഞങ്ങൾ സാറിൻ്റെ കൂടെ വരാം
അമ്മു : എന്നാൽ നമുക്ക് പോവാൻ നോക്കാം ഇല്ലെങ്കിൽ വീട്ടിൽ എത്താൻ വൈകും
( അച്ചു അവളുടെ ആ സ്വിച്ച് ഫോണിൽ സമയം നോക്കുന്നത് കണ്ട് അജുവിന് എന്തോ ഒരു കൗതുകം തോന്നി കാരണം ഇപ്പൊ ഉള്ള പെൺകുട്ടികളുടെ കയ്യിൽ അധികം പേരുടെയും കയ്യിൽ സ്മാർട്ട്ഫോൺ ആണ് കണ്ട് വരുന്നത് അങ്ങനെ ഉള്ളപ്പോൾ അച്ചു സ്വിച്ച്ഫോൺ

Leave a Reply

Your email address will not be published. Required fields are marked *