“ഞാൻ ഒന്ന് ഓഫീസിൽ പോയിട്ട് അതുവഴി വീട്ടിലും പോയി ഫ്രഷ് ആയി വരാം. ശ്യാമയ്ക്ക് തല ചുറ്റൽ ഉണ്ടായി വീണു ബോധം പോയി എന്നൊക്കെ കേട്ടത് കൊണ്ട് നേരെ ഇങ്ങോട്ട് വന്നതാ. . വാടാ കണ്ണാ..” അതും പറഞ്ഞു. ശ്യാമയെ നോക്കി ചിരിച്ച ശേഷം സുധി മോഹനേയും കൂട്ടി പുറത്തേക്ക് നടന്നു..
( തുടരും….)
ബൈ
എന്ന്
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ.
ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്ക് നടുവിൽ ആണ്. അവിടെ നിന്നാണ് ഇത്രയും എഴുതിയത്. അതുകൊണ്ട് ഈ ചെറിയ ഒരു പാർട്ട് സ്വീകരിക്കുക. എഴുതാൻ ഉള്ള പൂർണ്ണ മനസ്സ് കിട്ടുന്നില്ല . കിട്ടിയാൽ മുഴുവൻ എഴുതാം. എല്ലാം എഴുതാൻ കഴിയണം എന്ന ഒരു ആഗ്രഹത്തിൽ ആണ് ഞാൻ. എങ്കിലും പരലോക വിസയ്ക്ക് സമർപ്പിച്ച എന്റെ അപേക്ഷ ചിത്രഗുപ്തൻ പരിശോധിച്ചു കാലന് സമർപ്പിച്ചു ഒരു തീരുമാനം എടുക്കുന്ന വരെയേ സമയം ഉള്ളൂ.. പരലോക വിസ കിട്ടിയാൽ ഈ ഏകന് ഏകനായി പരലോകത്തേക്ക് യാത്ര പോകേണ്ടതാണ്. അതിന് മുൻപ് എല്ലാം എഴുതി തീർക്കാൻ ശ്രമിക്കാം.
”