അത് നോക്കി ഇരിക്കുന്ന ശ്യാമയുടെ കൈ പിടിച്ചു മോഹനെ ചൂണ്ടി കാണിച്ചു കൊണ്ട് സുധി ചോദിച്ചു..
“ശ്യാമയ്ക്ക് ഇവനെ മനസ്സിലായോ..?
അപ്പോൾ മോഹനേയും സൂചിത്രയേയും തന്റെ ഇരു വശവും ചേർത്ത് നിർത്തിയിട്ട് സുന്ദരൻ സാർ പറഞ്ഞു.
“നേരത്തെ അപ്പുവിന്റെ ഇടം കൈ ആയിട്ട് ഒരാൾ ഉണ്ടെന്ന് പറഞ്ഞില്ലേ. അത് ഇവൻ ആണ്. എന്റെ മോൻ മോഹൻ സുന്ദരേശൻ. ഇവൻ എന്നെ പോലെ തന്നെ ഒരു പട്ടാളക്കാരൻ ആണ്. . ഇവനെ ഞങ്ങൾ കണ്ണാ എന്ന് വിളിക്കും. ഇവൾ ഞങ്ങളുടെ അമ്മുവും. ഇവർ തമ്മിൽ ഉള്ള വിവാഹം എല്ലാം ഉറപ്പിച്ചതാ. പക്ഷെ ഏട്ടന്റെ വിവാഹം കഴിഞ്ഞിട്ട് മതി എന്ന് രണ്ട് പേരും പറഞ്ഞു. അതാണ് ഇവരുടെ കല്യാണം വൈകിയത്. ”
സുന്ദരൻ സാർ പറഞ്ഞു തീരുന്നതിനിടയിൽ സുധിയുടെ അച്ഛൻ ചന്ദ്ര സേനൻ പറഞ്ഞു..
“എന്നാലും ഞങ്ങൾ തീരുമാനിച്ചു വരുന്ന മാസം എട്ടാം തീയ്യതി ഇവരുടെ കല്ല്യാണം നടത്താൻ . കൂടെ നിങ്ങളുടെയും. എന്റെ മോൻ അപ്പുവും. എന്റെ ചേച്ചിയുടെ മോൾ ശ്യാമയുടേയും. ”
“എട്ടാം തീയ്യതിയോ..? അപ്പോൾ ഇനിയും കാത്ത് നിൽക്കണോ. നമുക്ക് നാളെ തന്നെ നടത്തി കൂടെ..? മോഹൻ ചോദിച്ചു..
“ഡാ എട്ടാം തീയ്യതി എന്ന് പറഞ്ഞാൽ ഇനി രണ്ട് ആഴിച്ചയെ ഉള്ളൂ..” പ്രഭാവതി പറഞ്ഞു.
“രണ്ടാഴ്ചയോ ? അത് കഴിഞ്ഞാൽ എനിക്ക് പിന്നെ തിരിച്ചു പോകാൻ രണ്ടാഴ്ച പോലും ഇല്ല. ഞങ്ങൾക്ക് ഹണിമൂൺ ഒക്കെ പോകേണ്ടതാ. പിന്നെ അതിന് ഒന്നും സമയം കിട്ടില്ല.. ” മോഹൻ പറഞ്ഞു.