🩵രമ്യേച്ചി 6 [ഷാൻ]

Posted by

“അമ്മേ.. എന്റുമ്മ എങ്ങോട്ടാ പോയത്??”
“രാവിലെ എണീറ്റപ്പോ ആരെയും കണ്ടില്ല.”
അവൻ തെല്ലൊരു ആശങ്കയോടെ ചോദിച്ചു.

“അല്ല. അപ്പൊ മോനോടൊന്നും പറഞ്ഞില്ലേ??
അവർ മരിച്ച വീട്ടിൽ പോയല്ലോ..ഇന്ന് വരില്ലാന്നും പറഞ്ഞു.”

അത് ശെരി. അപ്പൊ അതാണ്‌ താൻ ഫോൺ വിളിച്ചപ്പോ കരച്ചിലും ബഹളവും കേട്ടത്. എന്നാലും ആരാണ് മരിച്ചത്?? അവൻ തെല്ലൊരു ആലോചനയോടെ അവരെ നോക്കി.

അത് മനസ്സിലാക്കിയ അവർ
“മോനെ വയനാട്ടിലുള്ള നിന്റെ ഉമ്മാന്റെ ഉപ്പ മരിച്ചെന്നാണ് എന്നോട് പറഞ്ഞത്”.ഇന്ന് 05:00 ക്കായിരുന്നു.
നീ എണീറ്റില്ല.. അത് കൊണ്ട് പെട്ടൊന്ന് അവർ പോവുകായാണെന്നും പറഞ്ഞാണ് നിൻറുമ്മ പോയത്.

അപ്പോഴാണവന്റെ.. ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്.
തുറന്ന് നോക്കി. ഉമ്മയാണ്..വോയിസ്‌ മെസ്സേജാണ്.
അവൻ അത് പ്ലേ ചെയ്തു.
“ഷാനൂ.. നീ വേഗം ഉമ്മാടെ വീട്ടിലേക്ക് വാ. മരിപ്പുണ്ട്”. ഇത്ര മാത്രേ പറഞൊള്ളൂ ഉമ്മാക്ക് നല്ല വിഷമമുണ്ടെന്ന് സംസാരത്തിൽ നിന്നും മനസ്സിലായി.

അവൻ രമ്യേച്ചിയുടെ അമ്മയുടെ കയ്യിൽ നിന്നും പാത്രം വാങ്ങി. ചായ കുടിച്ച് ഉമ്മാടെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു.

അവൻ ബൈക്കെടുത്തു വയനാട്ടിലേക്ക് യാത്ര തിരിച്ചു. 1:30 മണിക്കൂറിന്റെ ഓട്ടമുണ്ട്.
എന്തായാലും കർമ്മങ്ങളൊക്ക കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കണം. നാളെ ക്ലാസ്സുണ്ട് ലീവാക്കാൻ പറ്റില്ല. മാത്രമല്ല തന്റെ രമ്യേച്ചിയെ കാണാതെ അവനിക്കിപ്പോ ഇരിക്കാൻ പറ്റില്ലെന്നായി.

വയനാട്ടിലെത്തി.. മുറ്റത്ത് ആളുകൾ കൂടിയിട്ടുണ്ട്.. സ്ത്രീകളുടെ കരച്ചിലും ബഹളവുമൊക്കെയായി അകത്തു നിന്ന് കേൾക്കുന്നുണ്ട്.
അവൻ കുടുംബക്കരെയൊക്കെ ഒന്ന് കണ്ടെന്നു വരുത്തി.. ഉമ്മാനോട്.. താൻ കർമ്മം കഴിഞ്ഞാൽ പോകുമെന്നും ക്ലാസ്സ്‌ ഒഴിവാക്കാൻ പറ്റില്ലെന്നും പറഞ്ഞു.
ഏതായാലും അവർ ഒരാഴ്ച കഴിഞ്ഞിട്ടേ തിരിച്ച് വരൂ. അത്രയും ദിവസമൊന്നും തനിക്കവിടെ നിൽക്കാൻ പറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *