ഹലോ”ഉമ്മാ.. നിങ്ങളിതെവിടെയാ?? അവൻ തെല്ലൊരമർഷത്തോടെ ചോദിച്ചു.
ഹലോ”…
അപ്പുറത്ത് നിന്നും ആരുടെയൊക്കെയോ കരച്ചിലും ബഹളവും കേൾക്കുന്നു.
ഷാ”” ഞ.. ഞങ്ങളി… വി… ടെ…
മുറിഞ്ഞു മുറിഞ്ഞാണ് കേൾക്കുന്നത്.
അത് കൊണ്ട് തന്നെയവൻ കൂടുതൽ സംസാരിക്കാൻ നിന്നില്ല.
ഹലോ ” ഉമ്മാ.. ക്ലിയറാവുന്നില്ല.. നിങ്ങൾ വാട്സാപ്പിൽ വോയിസ് അയക്കി.. അപ്പുറത്ത് നിന്നുള്ള ശബ്ദം കാരണം അവൻ കുറച്ചുറക്കെ പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
പുല്ല്.. കഴിക്കാനും.. ഒന്നുമില്ല.. എന്തായാലും പുറത്ത് പോകാം.. അവൻ ബൈക്കിന്റെ ചാവിയെടുത്തു വാതിലടച്ച് പുറത്തേക്കിറങ്ങി.
അപ്പോയതാ… രമ്യേച്ചിയുടെ അമ്മ കയ്യിലൊരു പാത്രവുമായി വരുന്നു.
” ഷാനു.. ” ക്ലാസ്സിൽ പോകാണോ??
ഞാൻ ചായ കൊണ്ട് വന്നിട്ടുണ്ട് കഴിച്ചിട്ട് പോകാം.. അവർ എന്നെ കണ്ട് പറഞ്ഞു.
അയ്യോ “അമ്മേ.. ഞാൻ ഇന്ന് ക്ലാസ്സിൽ പോകുന്നില്ല. ഇന്ന് അൽപ്പം വൈകി. അപ്പൊ ഒന്ന് പുറത്ത് പോകാം എന്ന് വിചാരിച്ചു.”അവൻ അവരുടെ കയ്യിലേക്ക് നോക്കി പറഞ്ഞു.
“അല്ല.. 09:30 കഴിഞ്ഞല്ലേ ഒള്ളൂ ഇപ്പോഴും പോകാലോ??”അവർ തെല്ലൊരു ആലോചനയോടെ ചോദിച്ചു.
“അതല്ല അമ്മേ. ഞാനിന്നലെ നേരം വൈകിയിരുന്നു.. അപ്പൊ ഇന്നും വൈകി ചെന്നാൽ പണിയാകും.”. അവൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.
“ഓ, അതാണോ.. അവിടെയും ഒരുത്തി നേരം വൈകിയാ പോയത് അവർ തെല്ലൊരു ചിരിയോടെ പറഞ്ഞു.”
പെട്ടൊന്നാണവന് രമ്യേച്ചിയെ പറ്റി ഓർത്തത്.
അവളെ വിളിക്കാൻ അവന് തോന്നി. പക്ഷെ അമ്മ നിക്കുന്നത് കാരണമായി അതിന് കഴിഞ്ഞില്ല.