ശേഷം പെട്ടെന്ന് എണീക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് ബാലൻസ് കിട്ടാത്തതിനാൽ വീണ്ടും വീണു..
പൊട്ടിയ ചുണ്ടും, ചുവന്ന കവിളുകളും, കലങ്ങി മറിഞ്ഞ കണ്ണുകളും കണ്ടപ്പോൾ ജീവിതത്തിലാദ്യമായി അവളോട് എനിക്കൊരു പാവം തോന്നി…
അവളേ എണീക്കാൻ സഹായിക്കാനായി ഞാൻ അവളുടെ അടുത്തേക്ക് നടന്നു…
“ഏട്ടാ….. ”
പെട്ടെന്നാണ് ആ സ്വരം എന്റെ കാതുകളിൽ അലയടിച്ചത്….
അമ്മു..?
ഞാൻ നിധിയേ നോക്കി അവൾ വേണ്ടാ എന്ന് തലയാട്ടിയെങ്കിലും…ആ ശബ്ദം മാത്രമായിരുന്നു എന്റെ മനസ്സിൽ…
ഞാൻ തിരിഞ്ഞു നോക്കി…
വഴി പൂർണമായും മഞ്ഞുകൊണ്ടും തണുപ്പുകൊണ്ടും മൂടിയിരുന്നു…..
ആ വെള്ളപ്പുതച്ച വഴികളിൽ നിന്നും ഒരു ശരീരം എന്നേ കൈ നീട്ടി വിളിച്ചു…
“ഏട്ടാ….. ”
അതെന്റെ അമ്മുവല്ല എന്നെനിക്കറിയാമെങ്കിലും….അത് അമ്മുവാണ് എന്ന് വിശ്വസിച്ച് അവളുടെ അടുത്തേക്ക് പോവാൻ ഏതോ ഒരു തുക്കടാ സിനിമയിലേ തലക്ക് വെളിവില്ലാത്ത മരമാക്രി നായകനല്ല ഞാൻ…
ഞാനാരാണെന്ന് എനിക്ക് തന്നെയറിയില്ല…
“പോടീ പുണ്ടച്ചിമോളേ നിന്റെ അടവൊന്നും ഈ ദേവയുടെ അടുത്ത് നടക്കില്ല…. ”
എന്നും പറഞ്ഞ് ഒറ്റ ഓട്ടമായിരുന്നു പിന്നേ….
പോവുന്ന വഴി ഞാൻ നിലത്തിരിക്കുന്ന നിധിയേ ഒന്ന് നോക്കി… അവളുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീരൊക്കെ തിരിച്ചു കയറിയിരുന്നു…
കുറച്ചെത്തിയതും അവളേ അവിടേ ഒറ്റക്കിരുത്തി പോവാൻ മനസ്സ് വന്നില്ല…