രണ്ട് ചീത്ത വിളിച്ച ശേഷം അവൾ എനിക്ക് നേരേ അവൾ പറിച്ചെടുത്ത ചെടികൾ നീട്ടി…
ഇവൾക്കിതെവിടുന്ന് കിട്ടി…? ഇവിടെയൊക്കെ തിരഞ്ഞിട്ടും ഒന്നുപോലും കിട്ടാതിരുന്ന ഞാൻ എന്താ അപ്പോ പൊട്ടനോ…. 😐
“അത് പോട്ടേ നീയെന്താ നനഞ്ഞിരിക്കുന്നത്…”
അവൾ മുഖ ഭാവം മാറ്റി ചോദിച്ചു….
“അത് അരുവിയിലേക്കൊന്ന് കാൽ വഴുതി വീണതാ ”
ഞാൻ മറുപടി കൊടുത്തു
ഞാൻ അങ്ങനേ പറഞ്ഞെങ്കിലും അവളുടെ കണ്ണുകൾ കണ്ടാലറിയാം പറഞ്ഞതൊന്നും വിശ്വസിക്കുക പോയിട്ട് വിലക്ക് പോലും എടുത്തിട്ടില്ല എന്ന കാര്യം.
കൂടുതൽ നേരം അവിടേ നിന്നാൽ അവൾ വീണ്ടും കുത്തി കുത്തി ചോദിക്കും…ഞാൻ തിരിച്ചു ബൈക്കിനടുത്തേക്ക് നടന്നു എന്റെ പിന്നിലായി അവളും…
തിരിച്ചു പോവുന്ന വഴി അവൾ ഓരോന്ന് പറഞ്ഞെന്നേ ചീത്ത പറയുന്നുണ്ടെങ്കിലും എന്റെ മനസ്സിൽ പൂർണമായും ആ കവാടമാണ്…
കാട് വിട്ട് ഞങ്ങൾ വെളിയിലേക്ക് വന്നു…ഒരു മറയുമില്ലാതെ സൂര്യപ്രകാശം കണ്ടതിലും വലിയ സന്ദോഷം അപ്പോൾ എനിക്കുണ്ടായിരുന്നില്ല….
സമയം ഒരുപാട് വൈകിയിരിക്കുന്നു… ഏകദേശം ഉച്ച കഴിഞ്ഞു…
ക്ഷേത്രത്തിലേക്കാണെന്നും പറഞ്ഞ് ഇറങ്ങിയ ആന്റിയോടിനി എന്ത് പറയും..
ഇവളോട് തന്നേ ചോദിക്കാം… ഇതെല്ലാം ഇവളുടെ ഐഡിയ അല്ലേ…
ചോദിക്കാൻ തിരിഞ്ഞതും അവളുടെ ഒരു വിരൽ എന്റെ നെറ്റിയിൽ തൊട്ടിരുന്നു…
കയ്യിൽ ചന്ദനവുമേന്തി സൂര്യരഷ്മികളാൽ തിളങ്ങി നിൽക്കുന്ന ശ്രീ നിധിയെന്ന നിധിയുടെ അഴക് വിവരിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു…