വീണ്ടും നടന്നു…
ഏകദേശം ഊമ്പി എന്ന് വിചാരിച്ചപ്പോഴാണ് നടന്നു പോവുന്ന വഴിയുടെ വലത്തേ സൈഡിലും ഇടത്തെ സൈഡിലുമായി വേറെ രണ്ട് വഴികൾ കണ്ടത്…
മുന്നിലും വഴിയുണ്ട്…
ഇനിയും മുന്നിലൂടെ നടക്കാൻ വയ്യാത്തതുകൊണ്ട് ഒരു വ്യത്യസ്ത്തതക്ക് വേണ്ടി ഞാൻ ഇടത്തേ വഴി കൂട്ട് പിടിച്ചു…
അതിലൂടെയും കുറച്ചു നേരം നടക്കേണ്ടി വന്നു….
മൈര് വലത്തേ സൈഡ് പിടിച്ച് നടന്നാൽ മതിയായിരുന്നു…
വീണ്ടും മൂഞ്ചി എന്ന് ഉറപ്പിച്ചപ്പോഴായിരുന്നു… മുന്നിൽ നിന്നും ഒരു പ്രകാശം കണ്ടത്….
പിന്നീടങ്ങോട്ട് മരുഭൂമിയിൽ വെള്ളം കണ്ടതു പോലേ ഒറ്റ ഓട്ടമായിരുന്നു..
ഓട്ടത്തിനൊടുവിൽ ഞാൻ ചെന്നെത്തിപ്പെട്ടത് ആദ്യം കണ്ട ആ വലിയ ഗുഹയുടെ ഉള്ളിൽ….
പുറത്ത് മരങ്ങളും ചെടികളും ഒക്കെ കണ്ടതുകൊണ്ട് സമാധാനമായി…
അവസാനമായി വന്ന വഴി ഒരിക്കൽ കൂടേ തിരിഞ്ഞു നോക്കി….
ഞാൻ വന്ന വഴി കൂടാതെ വേറേ നാലു വഴികൾ കൂടേ അതിനടുത്ത് ഉണ്ടായിരുന്നു…
മൊത്തം അഞ്ചു വഴി…😐
ഞാൻ ഗുഹയിൽ നിന്നും പുറത്തേക്ക് നടന്നു…
പുറത്തെത്തിയതും എന്തോ നേടിയെടുത്ത സന്ദോഷമായിരുന്നു എനിക്ക്….. കണ്ണുകൾടച്ച് കാറ്റ് ആസ്വദിക്കുമ്പോഴായിരുന്നു നിധിയുടെ കാര്യം ഓർമ്മ വന്നത്….
അവളെവിടെ… 🤔
ഞാൻ ചുറ്റും നോക്കി…
ഹോ…. എങ്ങും അന്വേഷിച്ച് പോവേണ്ടി വന്നില്ല….
കക്ഷി വലത്തേ സൈഡിലുള്ള ഒരു വലിയ മരത്തിന്റെ വേരിലിരിപ്പുണ്ട്…