ഞാൻ ചുറ്റും നോക്കി…പക്ഷേ ഒന്നും കണ്ടില്ല… വീണ്ടും ആ അനക്കം വന്നപ്പോഴാണ് അത് അടിയിൽ നിന്നും വരുന്നതാണ് എന്ന് എനിക്ക് മനസ്സിലായത്…
ആ കാര്യം അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്….
അടിയിലേക്ക് ഇനിയും ആഴമുണ്ട്… പക്ഷേ ഒന്നും കാണാൻ സാധിക്കുന്നില്ല….
അതെന്താണ് എന്ന് പോയി നോക്കാനുള്ള ശ്വാസവും കഴപ്പും തൽക്കാലം എനിക്കില്ല…
ഞാൻ മുകളിലേക്ക് നീന്തി…
മുകൾ ഭാഗം എത്തിയതും ശ്വാസം ഒന്ന് വലിച്ച് വിട്ട് വെള്ളത്തിൽ നിന്നും കടയിലേക്ക് കയറി….
കുറച്ചു മാറി വീണു കിടക്കുന്ന എന്റെ ഫോൺ ഞാൻ കണ്ടു… ഫ്ലാഷ് ഇപ്പോഴും ഓൺ ആയതുകൊണ്ട് കണ്ടുപിടിക്കാൻ അത്ര നേരം വേണ്ടി വന്നില്ല….പക്ഷേ ചില്ല് പൊട്ടിയിട്ടുണ്ട്… 😐
ശേഷം തിരിച്ചു പോവാനുള്ള വഴിക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു…
സ്‌പൈഡർമാനും സൂപ്പർമാനും ഒന്നും അല്ലാത്തതുകൊണ്ട് മുകളിൽ നിന്നും വീണ വഴി പോവാൻ പറ്റില്ല….
ഞാൻ അതിലൂടെ വെറുതേ നടന്നു….
മൊത്തത്തിൽ പറഞ്ഞാൽ ഞാൻ ഇപ്പോൾ നിൽക്കുന്നതും ഒരു ഗുഹയുടെ ഉള്ളിലാണ്…
അതിന്റെ നടുവിൽ ഒരു കുളം പോലെയുള്ള സെറ്റപ്പ് ഉണ്ട് എന്ന് മാത്രം…
മുക്കും മൂലയും പരിശോധിച്ച ശേഷം ഒരൊറ്റ വഴിയാണ് എനിക്ക് കാണാൻ സാധിച്ചത്…വേറേ മാർഗ്ഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അതിലൂടെ തന്നേ ഞാൻ നടന്നു….
ഏകദേശം നടക്കാൻ തുടങ്ങിയിട്ട് ആറ് മിനുറ്റ് കഴിഞ്ഞിട്ടുണ്ടാവും ഇതുവരെയും അതിന്റെ അറ്റം കണ്ടു പിടിക്കാം സാധിച്ചില്ല…