അതേ.അതാണ് സത്യം അല്ലെങ്കിൽ ദൈവം ഒരാൾക്കും ഇതുപോലെ ചെറ്റ സ്വഭാവം കൊടുക്കില്ല…
“നീ കൂടുതൽ അങ്ങ് ആലോചിച്ച് തല പുണ്ണാക്കേണ്ട ഞാൻ തന്നെയാ ഒറിജിനിൽ… ”
നിധിയുടെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി….
😳
ഞാൻ മനസ്സിൽ വിചാരിച്ചത് ഇവളെങ്ങനേ അറിഞ്ഞു….
ഞാൻ പെട്ടെന്ന് അവളിൽ നിന്നും കുതറിമാറി അവൾക്ക് നേരേ തിരിഞ്ഞു….
ദേഹത്തുള്ള മുറിവൊന്ന് വേദനിച്ചെങ്കിലും ഞാൻ അത് കാര്യമാക്കിയെടുത്തില്ല….
നിധി എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്..
ഇവളേ കണ്ടിട്ട് മനുഷ്യന്റെ പോലെത്തന്നെയുണ്ട്….പക്ഷേ അത് പോരാ എനിക്ക് കാര്യങ്ങൾ ഉറപ്പിക്കണം…
“നീയാരാടി മൈരേ…. ”
ഞാൻ മാന്യമായി അവളോട് ചോദിച്ചു…
അവൾ മറുപടി പറയാതേ എന്റെ ശരീരത്തിൽ ധൃതിയിൽ പിടിക്കാൻ ശ്രമിചെങ്കിലും
അവൾ തൊടുന്നതിനു മുന്പേ ഞാൻ അവളുടെ കൈകൾ അത്യാവശ്യം ശക്തിയിൽ തന്നേ തട്ടി തെറിപ്പിച്ചിരുന്നു…
അവൾ വേദന കടിച്ചുപിടിച്ച് വീണ്ടും എന്നേ തൊടാനായി ശ്രമിച്ചതും. എനിക്ക് മൊത്തത്തിൽ അങ്ങ് പൊളിഞ്ഞു കയറി…
തൊട്ടടുത്ത നിമിഷം എന്റെ അഞ്ചുവിരലുകളും അവളുടെ കവിളിൽ പതിഞ്ഞിരുന്നു…
അടി കൊണ്ട അവൾ നിലത്തേക്ക് തെറിച്ചു വീണു….
കൊടുത്തു കഴിഞ്ഞപ്പോഴാണ് വേണ്ടായിരുന്നു എന്നെനിക്ക് തോന്നിയത്…. പെണ്ണിന്റെ പോയിട്ട് ഒരു ആണിന്റെപോലും കരണം ആ രീതിക്ക് ഞാൻ പുകച്ചിട്ടുണ്ടാവില്ല….
അവൾ കുറച്ചു നേരം നിലത്ത് അതേ ഇരുപ്പ് ഇരുന്നു…