“ശരി ചെടി ഏതാണെന്ന് പറ… ”
ഞാൻ വിളിച്ചു ചോദിച്ചു….
“അതൊന്നും എനിക്കറിയില്ല… അതിന്റെ വേരിന് ഒരു നീല നിറമായിരിക്കും, പൂവിന് വെള്ള നിറവും…ഇനി തിരയാൻ തുടങ്ങിക്കോ ഞാൻ ഇപ്പോ വരാം….”
“ഏഹ് അപ്പോ ഞാനോ… ”
“പേടിക്കേണ്ട പകൽ ആത്മാക്കളൊന്നും വരില്ല…”
“അതിന് എനിക്ക് പേടി ഉണ്ട് എന്ന് നിന്നോടാരെങ്കിലും പറഞ്ഞോ…”
അതിന് മറുപടി പറയാതെ അവൾ എന്നേ ഒന്ന് നോക്കുകയാണ് ചെയ്തത് ശേഷം ഗുഹയുടെ ഉള്ളിലേക്ക് കയറി പോയി…
ആ എന്തെങ്കിലും ചെയ്യട്ടെ….
നമ്മുക്ക് ചെടി തിരയാം…
അവൾ പോയി കഴിഞ്ഞതും ഞാൻ വെള്ള പൂവുകൾ ഉള്ള ചെടി അന്വേഷിച്ച് നടന്നു…
ഒന്ന് രണ്ടെണ്ണം കണ്ടെങ്കിലും അവയുടെ വേരിന് നീല നിറമുണ്ടായിരുന്നില്ല…
ഇടക്കിടക്ക് ചുറ്റും നോക്കാനും മറന്നില്ല പേടിച്ചിട്ടൊന്നുമല്ല എന്നാലും ചുറ്റും ഒന്ന് നോക്കുന്നത് നല്ലതല്ലേ….
നിധിയുടെ വാക്ക് വിശ്വാസിച്ച് കുറച്ചുകൂടെ ദൂരേക്ക് പോവാൻ ഞാൻ തീരുമാനിച്ചു…. പോവുന്ന വഴി ഓരോ മുക്കും മൂലയും ഞാൻ അന്വേഷിച്ചു പക്ഷേ പേരിന് പോലും ഒന്നും കാണാൻ സാധിച്ചില്ല…
അവസാനം ഞാൻ ചെന്നെത്തിപ്പെട്ടത് ഒരു അരുവിയുടെ മുന്നിലാണ്…. മലയിൽ നിന്നും വരുന്നതാവണം…
പെട്ടെന്നുണ്ടായ ഒരു കൗതുകം കാരണം ഞാൻ അരുവിയേ പിന്തുടർന്നു നടന്നു… കാരണം അരുവിയുടെ ചുറ്റിനും വെള്ളയൊഴിച്ച് ബാക്കിയുള്ള എല്ലാ നിറത്തിലും പൂവുകൾ ഉണ്ടായിരുന്നു.. അതും ഓരോന്നും കാണാൻ വളരേ മനോഹരമായത്…