“സൂക്ഷിച്ച് പോയിട്ട് വാ മക്കളേ….”
ആന്റി അതും പറഞ്ഞ് ഉള്ളിലേക്ക് കയറി പോയി…
😐
ഈ തള്ള ഇത്ര വേഗം ഇതിന് സമ്മതിച്ചോ… ഇവർക്ക് വേറേ ഒന്നും ചോദിക്കാനില്ലേ…. ഒന്നല്ലെങ്കിലും ഒരു അന്യ പുരുഷന്റെ കൂടെയാണ് പോവുന്നത് എന്നുള്ള ഒരു വിമ്മിഷ്ട്ടമെങ്കിലും കാണിച്ചൂടെ……
ഞങൾ പുറത്തേക്കിറങ്ങി….
കുറേ വണ്ടികൾ ഉണ്ടായിരുന്നതിനാൽ അവൾ എനിക്ക് വച്ചു നീട്ടിയത് ഇതിന്റെ കീയാണെന്ന് എനിക്ക് മനസ്സിലായില്ല….
ഞാൻ അവളേ നോക്കി…..നോട്ടത്തിന്റെ അർത്ഥം മനസ്സിലായിട്ടാവണം അവൾ ഒരു
ബൈക്കുകളും കാറുകളും പാർക്ക് ചെയ്ത സ്ഥലത്തേക്ക് നടന്നു.
ശേഷം ഒരു ബുള്ളറ്റിന്റെ മുന്നിലായി നിന്ന് അതിലേക്ക് നോക്കി…..
എന്റെ ശ്രദ്ധയും ആ ബുള്ളറ്റിലേക്ക് പോയി…
ഉഫ് കിടിലൻ സാധനം വളഞ്ഞത് തന്നേ….
ഒരു പുതിയ മോഡൽ 350 ആയിരുന്നു അത്…..
ഇത്രയും പഴയ വണ്ടികളുടെ ഇടയിൽ അതുപോലൊരെണ്ണം ഞാൻ ഇതുവരെ ശ്രദ്ധിച്ചില്ല എന്ന് വേണം പറയാൻ…
ഞാൻ അതിൽ കയറി സ്റ്റാർട്ട് ആക്കി വണ്ടി തിരിച്ചു സൈഡ് മിററിലൂടെ അവളെ അവളെയൊന്ന് നോക്കി..
തൊട്ടടുത്ത നിമിഷം അവളുടെ കൈകൾ എന്റെ തോളിൽ വന്നു പതിച്ചു.ശേഷം ബൈക്കിന്റെ ബാക്കിലായി ചരിഞ്ഞിരുന്നു….
ആ നിമിഷം ജീവിതത്തിൽ ഇന്നേവര കിട്ടാത്ത അനുഭൂതിയാണ് എനിക്ക് സമ്മാനിച്ചത്….
ഇപ്പോൾ ആരെങ്കിലും ഞങ്ങളെ കണ്ടാൽ ഭാര്യയും ഭർത്താവുമോ അല്ലെങ്കിൽ കമിതാക്കളോ ആണെന്നേ കരുതു….