നിധിയുടെ കാവൽക്കാരൻ 7
Nidhiyude Kaavalkkaran Part 7 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

“മുന്നോട്ട് നോക്കല്ലേ….”
നിധി എന്റെ ബാക്കിൽ നിന്നും ശബ്ദം താഴ്ത്തി പറഞ്ഞു….
അതു കേട്ടതും ഞാൻ മുന്നോട്ട് നോക്കി…
ചോരയൊലിക്കുന്ന കണ്ണുകളുമായി നിധിയുടെ രൂപമുള്ള ശരീരം എന്നേ തന്നേ നോക്കി നിൽക്കുകയാണ്… അവളുടെ ശരീരം കുറച്ചുകൂടി വെളുത്തിട്ടുണ്ട്…
പക്ഷേ മുഖത്ത് ചിരിയല്ല കത്തിയെരിയുന്ന ദേഷ്യം മാത്രം…
പെട്ടെന്ന് നിധിയെന്റെ കണ്ണുകൾ പൊത്തി…
ആ അന്ധകാരത്തിലും ആ മുഖമെന്റെ മനസ്സിൽ നിന്നും പോവുന്നില്ല..
ശേഷം മറു കൈകൊണ്ടവൾ എന്റെ തോളിൽ പിടിച്ചു എങ്ങോട്ടോ നടക്കാൻ തുടങ്ങി….
മൈരേന്നേ കൊല്ലാൻ കൊണ്ടുപോവുകയാണോ….. പക്ഷേ എന്തോ അവളുടെ സാമീപ്യം എനിക്ക് കുറച്ച് ആശ്വാസം നൽകി…
ചുറ്റും പല പല ശബ്ദങ്ങളും കേൾക്കാമെങ്കിലും നിധി ശക്തിയിൽ എന്റെ കണ്ണുകൾ പൊത്തിയിരുന്നു….
അവൾ കയ്യെടുത്താലും ഞാൻ നോക്കാൻ പോവുന്നില്ല എന്ന് ഇവൾക്കറിയില്ലല്ലോ….
മനസ്സിൽ പല ചോദ്യങ്ങളും കൂട് കൂട്ടാൻ തുടങ്ങി….
അതിലേ ഏറ്റവും വലിയ ചോദ്യങ്ങളിൽ ഒന്നായിരുന്നു ശരിക്കുമുള്ള നിധി മരിച്ചിട്ടുണ്ടാവുമോ എന്നത്…….
ഒരു പക്ഷേ നേരത്തേ കണ്ടതായിരിക്കുമോ ശരിക്കുമുള്ള നിധി. ഇപ്പോൾ എന്റെ കൂടേ ഉള്ളത് നിധിയായിട്ട് അഭിനയിക്കുന്ന വേറേ ആരെങ്കിലുമായിക്കൂടെ….