വൈബ് ചെക്ക് ടാസ്ക്സ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

“നമുക്ക് ഒന്ന് മീറ്റ് ചെയ്താലോ?”…

അയാൽ അതിന് ഉത്തരം തരാൻ ദിവസങ്ങൾ എടുത്തു….അയാൾക്ക് അത് ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് തോന്നി… പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അങ്ങേരുടെ റിപ്ലൈ വന്നു.. ഒരു സൺ‌ഡേ രാവിലെ…

“ഓക്കേ ആയുഷി.. നമ്മൾക്കു മീറ്റ് ചെയ്യാം..”

വീണ്ടും ഒരു മെസ്സേജ് കൂടെ അയാൾ അയച്ചു..

 

“ബട്ട്‌ മീറ്റ് ചെയ്യുന്നതിന് മുന്നേ ആയുഷി കുറച്ചു ടാസ്ക്സ് കംപ്ലീറ്റ് ചെയ്യേണ്ടതായിട്ടുണ്ട്.. എന്റെ വൈബ് ഇഷ്ടപ്പെടുന്നവരെ മാത്രമേ എനിക്ക് മീറ്റ് ചെയ്യാൻ താല്പര്യം ഉള്ളു.. സൊ മീറ്റ് ചെയ്യുന്നതിന് മുന്നേ ഒരു വൈബ് ചെക്ക് ആവശ്യ മായി വരും.. അതിന്റെ ഭാഗമായി ഞാൻ പറയുന്ന കാര്യങ്ങൾ ആയുഷി ചെയ്യേണ്ടതായി വരും..

ആയുഷി കുറച്ചു സ്ഥലങ്ങൾ കാണേണ്ടി വരും.. അവിടെ സ്റ്റേ ചെയ്യേണ്ടി വരും.. അവിടെ കുറച്ചു ദിവസങ്ങൾ ജീവിക്കേണ്ടി വരും..ആയുഷി ക്കു ഒക്കെ ആണെങ്കിൽ പറയാം… അല്ലെങ്കിൽ വിടാം.. ആയുഷി ഒന്ന് ആലോചിച്ചു റിപ്ലൈ അയക്ക്….”

ഇതായിരുന്നു ആളുടെ മെസ്സേജ്… ദൈവമേ എന്തോക്ക്വയാണ് ഇയാൾ പറയുന്നത്, ഒന്ന് മീറ്റ് ചെയ്യാമോ എന്ന് ചോദിച്ചതിന് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത്, ആകെ ആശയക്കുഴപ്പത്തിലായി.ഇയാൾ ഒരു ബിഗ്‌ബോസ് ആണോ ഇങ്ങനൊക്കെ ചെയ്യാൻ… ഞാൻ ആലോചിക്കാൻ തുടങ്ങി..

ഒരു വിധത്തിൽ പറഞ്ഞാൽ ജീവിതം വളരെ സ്ട്രൈറ്റ് ലൈൻ ആയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്… ഒരേ ദിവസങ്ങൾ വീണ്ടും വീണ്ടും വീണ്ടും ആവർത്തിക്കുന്നു.. മാസങ്ങളും വര്ഷങ്ങളും കടന്നു പോകുന്നതേ അറിയുന്നില്ല.. അപ്പോൾ അതിന്റെ ഇടക്ക് ഒന്ന് എക്സ്പ്ലോർ ചെയ്യാൻ ഇതുപോലെ ഒരു അവസരം വന്നത് നല്ലതല്ലേ… ഇയാൾ തന്നെ പറഞ്ഞു വൈബ് ചെക്ക് ചെയ്യാനാണെന്നു,

Leave a Reply

Your email address will not be published. Required fields are marked *