വേണ്ട……
ആ സുന്ദരി സ്റ്റാഫ് എന്റെ റൂമിനുള്ളിലേക്ക് കയറി..ഉള്ളിലെ ലൈറ്റുകൾ ഓൺ ചെയ്തു.. അവൾ ആ കർട്ടൻ ഫുൾ മാറ്റി ഇട്ടു. ഇപ്പോൾ ലൈറ്റ് ഇട്ടതുകൊണ്ട് പുറത്തുന്നു ഒരു 10 മീറ്റർ ദൂരെ ഉള്ള ആൾക്ക് വരെ റൂമിൽ എന്ധോക്കെ നടക്കുന്നുണ്ടെന്നു കാണാനാവും..ഇതൊക്കെ ആ ചെറുപ്പക്കാരനും നിരീക്ഷിക്കുന്നുണ്ട്.
ഞാൻ ആണെങ്കിൽ ഹുട്ട് ന്റെ വാതിൽക്കൽ കൺഫ്യൂസ്ഡ് ആയി നിൽക്കുകയാണ്… പെട്ടെന്ന് തന്നെ റൂം ന്റെ ഉള്ളിൽ നിന്നു സുന്ദരി പെണ്ണ് ആ ചെറുപ്പക്കാരനെ അടുത്തേക്ക് വിളിച്ചു.. അയാളുടെ ആ സ്റ്റൈലിഷ് നടന്നു വരവ് ഞാനും നോക്കിനിന്നു…
എന്റെ സുന്ദരി സ്റ്റാഫ് എന്റെ വസ്ത്രം നോക്കി ആ ചെറുപ്പക്കാരനോടായ് പറഞ്ഞു…
“ഇത് നോക്ക്… ആയുഷിയുടെ ഡ്രസ്സ്, സാരി ആണ് ഇട്ടേക്കുന്നത്… ഇവിടെ നിൽക്കുമ്പോൾ നമ്മുടെ വൈബ്നു അനുസരിച്ചുള്ള ഡ്രസ്സ് ധരിക്കേണ്ടേ..”?
ആ ചെറുപ്പക്കാരൻ ഇപ്പോൾ എന്നെ അടിമുടി നോക്കുകയാണ്… ഒരു ബ്ലാക്ക് കളർ സാരി ആണ് ഞാൻ ഇട്ടേക്കുന്നത്.. ബ്ലാക്ക് കളർ ബ്ലൗസും..തോളിനു അല്പം താഴെ വരെ നീണ്ട് നിൽക്കുന്ന ചെറുതായി ചുരുണ്ടുകിടക്കുന്ന മുടിയെ ഒരു ക്ലിപ്പ് വച് കെട്ടിയിരിക്കുന്നു.. ആ ചെറുപ്പക്കാരൻ ഞങ്ങൾ രണ്ടു പേരെയും നോക്കി പുഞ്ചിരിച്ചു.. എന്നിട്ട് പറഞ്ഞു…”അതിനെന്താ ഇത് സിംപിൾ ഡ്രസ്സ് അല്ലെ.. ഇതിനു നോ പ്രോബ്ലം…”
“ഓ അങ്ങനാണല്ലേ” :ആ സുന്ദരി സ്റ്റാഫ് രസിക്കാത്ത രീതിയിൽ പറഞ്ഞു….
അവർ രണ്ടുപേരും പരസ്പരം പേര് വിളിച്ചു സംസാരിക്കാത്തത് എന്നെ വീണ്ടും അതിശയിപ്പിച്ചു… പക്ഷെ അവർക്കു രണ്ടുപേർക്കും എന്റെ പേര് അറിയാം… രസം തന്നെ…….