ഇരുവരും നടന്നു ഇപ്പോൾ വീടിന്റെ മുൻപിൽ എത്തി.
“എന്താടാ ഗോവിന്ദ, നീ ഇവിടെ?” ഗോവിന്ദനെ കണ്ട ഷീബ ഒരു ആക്കിയ സ്വരത്തിൽ ചോദിച്ചു.
“നമ്മുടെ നാട്ടിൽ പുതിയ കുടുംബക്കാർ വന്നു പാർത്തിട്ടുണ്ടെന്ന് കേട്ടു. അതൊന്ന് നോക്കാൻ വന്നതാ”
“ഓ…. “
“എന്റെ പേര് ഗോവിന്ദൻ. ദാ… ആ കാണുന്ന പാടത്തിനു അപ്പുറമാണ് എന്റെ വീട്. ഫ്രീ ആവുമ്പോൾ ഭർത്താവിനെയും കൂട്ടി അങ്ങോട്ട് ഒന്ന് ഇറങ്ങു. അല്ല ഒറ്റക് ആണേലും കൊഴപ്പം ഇല്ല, ഏത്?”
“മ്മ്… ഞാൻ സജിയേട്ടനോട് പറയാം.
അതെ ഒന്ന് മാറുമോ? എനിക്ക് കാറിൽ നിന്നും കുറച്ചു സാധനങ്ങൾ വീട്ടിൽ കയറ്റി വെക്കാൻ ഉണ്ട് “
“ഹയ്യ്! പോവണോ? ഞാൻ സഹായിക്കണോ പെട്ടിയും സാധനങ്ങളും ഒക്കെ എടുത്ത് വെക്കാൻ?”
“ഗോവിന്ദ നിർത്തു. നീ ഒരുപാട് അങ്ങ് ഓവർ ആവല്ലേ..” ശരണയുടെ അടുത്തുള്ള ഗോവിന്ദന്റെ സംസാരം കേട്ട് ഇഷ്ടപ്പെടാതെ ഷീബ അവനോട് നെറ്റി ചുളിച് കൊണ്ട് പറഞ്ഞു.”
“ഓ പിന്നെ ഇതാരാ പറയുന്നേ ഷീബയെച്ചിയോ? ഹഹ.. നിങ്ങൾ കഴിഞ്ഞ ആഴ്ച രാത്രി നേരത്ത് ആ മനയിലോട്ട് കയറി പോയ്യെന്നു നമ്മുടെ ചെത്തുകാരൻ രവി പറഞ്ഞാലോ? ഉള്ളതാണോ ചേച്ചിയെ?” ഷീബയെ ഒന്ന് വിരട്ടി കൊണ്ട് ഗോവിന്ദൻ ചോദിച്ചു.
“ദേ എന്നെ പറ്റി വെറുതെ ഇല്ലാത്തത് ഓരോന്ന് വിളിച്ചു പറയരുത്”
ഷീബയും ഗോവിന്ദനും കൂടെ തന്റെ മുന്നിൽ നിന്ന് വഴക്കു കൂടുന്ന കണ്ടിട്ട് അസ്വസ്ഥതയിൽ ആയിരുന്നു ശരണ്യ. പക്ഷെ ഗോവിന്ദൻ ആ അവസാനം പറഞ്ഞ വാക്കുകൾ ശരണ്യയുടെ ഉള്ളിലേക്കു തറച്ചു കയറി.