“അല്ല അ.. അത് പി-”
“ഞങ്ങളോട് ക്ഷമിക്കണം തമ്പുരാനെ അങ്ങ് മാപ്പ് ആകണം.” ശരണ്യ പറഞ്ഞു വഷളാകുന്നതിനു മുൻപ് ഷീബ ഇടയിൽ കയറി പറഞ്ഞു.
“ഉം. കുഴപ്പം ഇല്ല. ഇനി ഇത് ആവർത്തിക്കരുത്. കേട്ടലോ? നിങ്ങൾ വേണെങ്കിൽ എന്നോട് അല്ലെങ്കിൽ, ഇവിടത്തെ കാര്യസ്തനായ ശങ്കരനോട് സമ്മതം ചോദിച്ചിട്ട് കയറിക്കൊള്ളൂ. അല്ലാതെ ഇങ്ങനെ ഒളിച്ചും പാത്തും കയറരുത്.” രണ്ടു പേരെയും നോക്കിക്കൊണ്ട് അയാൾ പറഞ്ഞു.
“ഞങ്ങൾ ഒളിച്ചും പാത്തും ഒന്നും വന്നതല്ല. ഇവിടം വെറുതെ ഒന്ന് കാണാൻ വന്നതാ. ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കണം.”
ശരണയുടെ മറുപടി ചന്ദ്രന് അത്ര ബോദിച്ചില്ല. അതാ മുഖത്തു എഴുതി വെച്ചിട്ടുണ്ട്.
അത് മനസ്സിലാക്കിയ ഷീബ വേഗം ശരണ്യയെ വിളിച്ചോണ്ടും അവിടെന്ന് പോകാൻ നോക്കി.
“ഞങ്ങൾ എന്നാ പോട്ടെ തമ്പുരാനെ”
ഇതും പറഞ്ഞു കൊണ്ട് ശരണ്യയുടെ കൈയും പിടിച്ചുകൊണ്ടു ഷീബ പോകാം എന്നാ ഭാവത്തിൽ നോക്കി.
“ഉം… അഹ് പിന്നെ, ഷീബ വൈകീട്ടു ആവുമ്പോൾ ഇങ്ങോട്ട് ഒന്ന് വരണേ…. ഒരു കാര്യം ഉണ്ട്. അത്യാവശ്യം ആണ്. കാര്യം എന്താണെന്ന് ഞാൻ വന്നിട്ട് പറയാം.”
“അഹ് തമ്പുരാനെ.” പോറ്റിക്കു മറുപടി നൽകിയിട്ട് ശരണ്യയുടെ കൂടെ ഷീബ പടിയിറങ്ങികൊണ്ട്, നാഗ കാവിന്റെ മുന്നിലെ ഇടവഴിയിലൂടെ തിരികെ നടന്നു.
“അയാൾ എന്തിനാ ചേച്ചിയെ രാത്രി ഒന്ന് കാണണം എന്ന് പറഞ്ഞത്?”
“ആവോ അറിയില്ലടി… ചിലപ്പോ നിന്നെ പറ്റി എന്തെങ്കിലും ചോദിക്കാൻ ആയിരിക്കും.”
“എന്നെ പറ്റിയോ?? എന്തിന്?”