വേണു പിന്നെ ഒന്നും മിണ്ടിയില്ല കഴിച്ചു എണീറ്റ് പോയി.. ഇന്ദുവും കണ്ണനും സുലേഖയും മാത്രം ആയി പിന്നെ സുലേഖയും കണ്ണനും കഴിച്ചു എണീറ്റ് പോയി കൈ കഴുകി.. മുറിൽ പൊക്കോ എന്ന് പറഞ്ഞു സുലേഖ കണ്ണനെ പറഞ്ഞു വിട്ടു.. ഇന്ദുവും സുലേഖയും പണിയൊക്കെ ഒതുക്കി സുലേഖ കിടക്കാൻ റൂമിൽ ചെന്നപ്പോ കണ്ണൻ കട്ടിലിൽ ഇരിക്കുവാ..
മുടി പിന്നി ഇട്.. മുറിയിൽ കേറിയ സുലേഖയോട് കണ്ണൻ പറഞ്ഞു അവൻ പറഞ്ഞ പോലെ മുടി പിന്നിയിട്ട് സുലേഖ അവന്റെ അടുത്തേക്ക് ചെന്നു.. പിന്നിയിട്ടാ മുടിയുടെ താഴെക്ക് വിടർത്തി കുതിര വാല് പോലെ കിടക്കുന്ന മുടിയിലേക്ക് കണ്ണൻ മുല്ല പൂ മാലാ വെച്ചു കൊടുത്തു.. എന്നിട്ട് അലമാര കണ്ണാടിയിൽ നിന്ന് ഒരു ഗോപി പൊട്ടും എടുത്തു വെച്ചു സുലേഖ ആകെ സ്വപ്ന ലോകത്തിൽ എന്നപോലെ നിക്കുവായിരുന്നു അപ്പൊ..
മ്മ്മ്.. എന്തോ ഒരു കുറവ് ഉണ്ട്.. കണ്ണൻ സുലേഖയെ നോക്കി പറഞ്ഞു കൊണ്ട് അവളുടെ മുടി എടുത്ത് മുന്നിലേക്ക് ഇട്ടു അരക്കെട്ടും കഴിഞ്ഞു മുല്ല പൂ ചൂടിയ മുടി കിടക്കുന്നതു അല്പം അകലെ മാറി നോക്കിയ കണ്ണൻ യെസ്.. എന്ന് പറഞ്ഞു പോയി സുലേഖയുടെ മേശ വലിപ്പിൽ നിന്ന് ചന്ദന കട്ട എടുത്തു കൈ വെള്ളയിൽ കുറച്ചു പൊടിച്ചു ഇട്ടു കൊണ്ട് അതിൽ വെള്ളം ചാലിച്ചു..
ഓഹ്.. ഇപ്പൊ ആണോ ചന്ദനം തൊടുന്നെ.. സുലേഖ ചുണ്ട് പിളർത്തി കണ്ണനെ നോക്കി ചോദിച്ചു.. ഒന്ന് മിണ്ടാതെ നിന്നേ പെണ്ണെ.. രാത്രി ചന്ദനം തൊട്ടാൽ എന്താ..? എന്ന് ചോദിച്ചു കൊണ്ട് കണ്ണൻ സുലേഖയുടെ അടുത്തേക്ക് വന്ന് അവളുടെ ഗോപി പൊട്ടിന് മുകളിൽ ചന്ദനം തൊട്ട് കൊടുത്തു..